Tuesday, December 22, 2009

എന്‍റെ മുന്‍പില്‍ വാതില്‍ അടച്ചവര്‍ക്കു. തുറക്കാത്ത വാതിലുകള്‍ക്ക് മുന്‍പില്‍ എന്‍റെ പ്രണാമം. ക്രിസ്തുമസ് മംഗളവും





ക്രിസ്മസ് എന്നത് സന്തോഷത്തിന്‍റെ ദിവസം ആണ് .നല്ല ഓര്‍മകളുടെ ദിനം .പക്ഷെ സന്തോഷത്തിന്‍റെ സമയത്തും അല്പം ദുഖം മനസില്‍ നിറയുന്നുണ്ട് . ഒരു മനുഷ്യന് എതിരായി  ഭൂമിയിലെ  എല്ലാ വാതിലുകളും കൊട്ടി അടക്കപെട്ടതിന്‍റെ ഉത്സവം അല്ലെ അത്. അപ്പോള്‍ ക്രിസ്തുമസ് എന്നത് വാതിലുകള്‍ കൊട്ടി അടക്കപെട്ടവര്‍ക്ക് ഉള്ള ഉത്സവം അല്ലെ. നീ ആരുടെ നേരെ വാതില്‍ കൊട്ടി അടച്ചുവോ അവര്‍ക്ക് celebrate  ചെയ്യാനുള്ളതാണ് ക്രിസ്തുമസ് .നിന്‍റെ നേരെ ആരെങ്കിലും വാതില്‍ കൊട്ടി അടച്ചിട്ടുന്ടെങ്ങില്‍ നീ celebrate  ചെയ്യാനുള്ളതല്ലേ ഇതു.
        ക്രിസ്തുമസ് എന്നത് ചില നോവുകള്‍ ഉണര്‍ത്തുന്നതും കൊട്ടി അടക്കപെട്ട വാതിലുകളെ ഓര്‍ക്കുന്നതിനാലാണ്.നോവുകള്‍ ഇല്ലാത്ത ക്രിസ്തുമസുകള്‍ കുറവായിരുന്നു ജീവിതത്തില്‍ എന്ന് പറയുമ്പോള്‍ ഒന്നും തോന്നരുത്.(വാസ്തവങ്ങള്‍ ചിലരില്‍ നോവുളവാക്കുമെങ്ങിലും മറ്റു ചിലരില്‍ അത് ചില പോരുതകെടുകള്‍ക്ക് വഴി നല്‍കുന്നു എന്നതാണ് സത്യം.അലെങ്ങില്‍ ഹെറോദേസ് എന്ന മഹാരാജാവിനു ക്രിസ്തു ഒരു മോശം വ്യക്തിയാകില്ലാരുനല്ലോ)ചില വേദനകള്‍ എല്ലാ തവണയും സമ്മാനിക്കുന്നതിന്നലാകാം എനിക്ക് ക്രിസ്തുമസ്കളെ ഇത്ര ഇഷ്ടം
   രാവില്‍ കുര്‍ബാന കാണാന്‍ പോകുന്നതും പിന്നെ കൂടുകരോടൊപ്പം പള്ളി മതിലില്‍ കേറി ഇരുന്നു വാചകം അടിക്കുന്നതും ,രാവിന്‍റെ(പുലര്‍ച്ചയുടെ) ഏതോ ഒരു നേരത്ത് പാട്ടു പാടി ഓരോരുത്തരെ വീട്ടില്‍ വിട്ടു  അവിടെ നിന്നും നല്ല പാലപ്പത്തിന്‍റെ യും കേക്കിന്‍റെയും ഒരു ഭാഗം കഴിച്ചു പിന്നെ വീട്ടില്‍ മടങ്ങി എത്തിയിരുന്ന xmas  രാവില്‍  ഞാന്‍ അറിഞ്ഞു മറന്നിരുന്ന ചില കാര്യങ്ങള്‍ .ഒന്നും അറിയികാതെ ആ നല്ല ദിനത്തില്‍ മറ്റു വീടുകളിലെ പോലെ വിഭവങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചിരുന്ന അപ്പനും അമ്മയും .അന്നെല്ലാം മാലാഖമാരെ പോലെ വന്നിരുന്ന ചാച്ചി എന്ന വിളി പേരുള്ള അപ്പന്‍റെ ഒരു പരിചയക്കാരി ഒരു പാവം അമ്മച്ചി ,അങ്ങനെ പലരും.
എനിക്ക് തോന്നുന്നു അന്നത്തെ xmas കള്‍ക്ക് ഒരു സുഖം ഉണ്ടായിരുന്നു.ഇന്ന് സഹോദരങ്ങലോടൊപ്പം enjoy ചെയ്യുമ്പോള്‍ , കഴിഞ്ഞ വര്‍ഷം അവരുടെ നിര്‍ബന്ധത്തില്‍ വീട്ടില്‍ ആദ്യമായ് പുല്‍കൂട് ഉണ്ടാക്കിയിട്ടും എനികെന്തോ അന്നത്തെ xmas കളെ ആണ് കൂടുതല്‍ ഇഷ്ടം എന്നത് അത്ബുതപെടുതുണ്ട്.ചില സന്തോഷങ്ങള്‍ അങ്ങനാണ്.സങ്ങടങ്ങളില്‍ ചില സന്തോഷങ്ങള്‍.ആന്നു എന്‍റെ നേരെ വാതില്‍ അടച്ചവര്‍.തുറക്കും എന്ന് കരുതിയിട്ടും തുറക്കാതിരുന്നവര്‍.അപ്രതീക്ഷിതമായി സ്നേഹം കൊണ്ടു പൊതിഞ്ഞ ആളുകള്‍ .xmas കാട്ടുന്നതും അതല്ലേ. ഒരു പാവം കുഞ്ഞിന്‍റെ പിറവിക്കു സ്ഥലം നല്‍കാതിരുന്നവര്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില അതിഥികള്‍. അവര്‍ നല്‍കിയ വിരുന്നു .എനിക്ക് തോന്നുന്നു മറ്റൊരിക്കലും കിട്ടിക്കാണില്ല ക്രിസ്തുവിനും മറിയത്തിനും അന്നതോളം സന്തോഷം.ആ ദിവസത്തിന്‍റെ സൗന്ദര്യം അതാണ് സുഹൃത്തേ.

     ക്രിസ്തുമസ് ചില സൗന്ദര്യ സങ്ങല്‍പങ്ങളെ തകര്‍കുന്നുണ്ട്.അലെങ്ങില്‍ പിന്നെ ഏതോ ഒരു കുടില്ലിന്‍റെ രൂപങ്ങള്‍(എന്ന് പറയാമോ.... ഒരു തൊഴുത്ത് )നിന്‍റെ  കൊട്ടാരങ്ങള്‍ക്ക് മുന്‍പില്‍  സ്ഥാപിക്കാന്‍ നീ ഉത്സാഹിക്കില്ലലോ.പശുകളുടെയും മറ്റും രൂപങ്ങള്‍ നിന്‍റെ വീടിന്‍റെ ഉമ്മറത്ത്‌ സ്ഥാപിക്കാന്‍ നീ ഇഷ്ടപെടില്ലലോ. അപ്പോള്‍ ചില നല്ല അവബോധങ്ങള്‍ ഇതു നിനക്ക് തരുന്നുണ്ട് എന്നത് വാസ്തവം ആണ്. പക്ഷെ അവ നിന്‍റെ ജീവനത്തിലേക്ക് വരാത്തതെന്തേ.
ഈ xmas  എന്നെ ഓര്‍ മിപികുന്ന മറ്റൊന്ന് അമ്മമാരേ ആണ് .ഒരു അമ്മ സഹിച്ച സഹനപര്‍വങ്ങളെ.പല കാര്യങ്ങള്‍ ഉണ്ട് അവരെ ഓര്‍ക്കാന്‍ അപ്പന്‍ ഇല്ലാത്ത 5 മത്തെ xmas ആണ് ഇത് അമ്മ മാത്രം ഉള്ളതും.പിന്നെ ഒരു അമ്മയുടെ സഹനത്തിന്‍റെ കഥയും എന്നെ ഇത് ഓര്‍മപെടുത്തുന്നു.ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ സഹിച്ച യാതന.ആരു കാണുന്നു അല്ലെ നിന്‍റെ ആഖോ ഷ തിമിര്‍പില്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണു. അവന്‍റെയും നിന്‍റെയും വളര്‍ച്ചക്ക് പിന്നില്‍ അമ്മയുടെ കരുതല്‍ ഉണ്ടെന്ന കാര്യം നല്ലതാണു. ഒരമ്മ യുടെ സഹനത്തിന്‍റെ ദിനം അല്ലെ നമ്മള്‍ celebrate  ചെയുന്നത് അപ്പോള്‍ എല്ലാ അമ്മമാരെയും ഓര്‍കുന്നത് നല്ലതാണു.
ഒടുവില്‍ ഈ രാവില്‍ ഞാന്‍ കാത്തിരിക്കുന്നത് നിന്‍റെ വിളിക്ക് വേണ്ടിയാണു.നിന്‍റെ വീടിലേക്ക്‌ എന്നെ വിളികുന്നത് കാത്ത്. അതിനൊരു സുഖം കാണും എന്ന് ഞാന്‍ കരുതുന്നു.കാരണം നിന്‍റെ വീടിന്‍റെ വാതില്‍ എനിക്ക് വേണ്ടി നീ തുറന്നില്ലേ . നിന്‍റെ വാതില്‍ എന്‍റെ നേരെ നീ കൊട്ടി അടച്ചതും ഇല്ലലോ.തുറക്കാത്ത വാതിലോടു വിരോധം ഒന്നും ഇല്ല കേട്ടോ പക്ഷെ തുറന്ന വാതിലുകളോട് ഇമ്മിണി ഇഷ്ടം കൂടുതല്‍.അത് നിന്നോടുള്ള എന്‍റെ കടുത്ത സ്നേഹത്തിന്‍റെ ഒരു പൂരകം മാത്രം.എന്‍റെ മുന്‍പില്‍ തുറക്കപെട്ട എല്ലാ വാതിലുകള്‍ക്കും എന്‍റെ പ്രണാമം.നിന്‍റെ ചെവിയില്‍ എന്‍റെ ക്രിസത്മസ് ആശംസ.നെറ്റിയില്‍ തണുത്ത ഒരുമ്മ.
....................................................

കഥക്കായി വാശി പിടിച്ച  കുട്ടികളോട് ഞാന്‍ ഇന്ന് പറഞ്ഞത്‌ സാന്താക്ലോസിനെക്കുറിച്ചാണ് . നീല മേഖങ്ങളിലൂടെ മഞ്ഞുമാനുകളുടെ രഥത്തില്‍ ക്രിസ്മസ് അപ്പൂ പ്പന്‍ വരും തീര്‍ച്ച
പാവം കുട്ടികള്‍.
സമ്മാനവുമായി എത്തുന്ന സാന്താക്ലോസിനെ, അവര്‍ രാവേറെ ചെല്ലുവോളം കാത്തിരിക്കും. പിന്നെ തളര്‍ന്നുറങ്ങും.
ദൈവമേ അവരുടെ കീറിയ പായുടെ ചാരെ ഒരു സമ്മാനമോളിപ്പിച്ചു വയ്ക്കാന്‍ അരുമില്ലലോ......... ( ബോബി ജോസ് കപ്പുച്ചിന്‍- സഞ്ചാരിയുടെ ദൈവം )

Monday, November 23, 2009

സങ്കടങ്ങളില്‍ അസൂയപെടുന്നത്...........



അമ്മുകുട്ടി  സണ്‍‌ഡേ സ്കൂള്‍ ക്ലാസ്സില്‍ ഇരുന്നു കഥ കേള്‍ക്കുകയാണ്.ഒന്നാം ക്ലാസ്സിലെ ജെസ്സി ടീച്ചര്‍ അബ്രഹാമിന്‍റെ കഥ പറയുകയാണ്.അബ്രാഹം തന്‍റെ മകന്‍ ഇസഹാക്കിനെ ബലി നല്‍കുന്നതാണ് കഥ.പിള്ളാരെല്ലാം വായും പൊളിച്ചിരുന്നു കഥ കേള്‍ക്കുകയാണ്.അബ്രഹാം തന്‍റെ മകന്‍റെ കൈയും കാലും ബന്ധിച്ചു അവനെ ബലി അര്‍പ്പിക്കാന്‍ കല്ലില്‍ കിടത്തി കത്തി എടുത്തു ആഞ്ഞൊരു കുത്ത്.അപ്പോള്‍ മാലാഖ അവിടെ പ്രത്യക്ഷപെട്ട് പറഞ്ഞു."അരുത് കുഞ്ഞിനെ കൊല്ലരുത്.അവിടെ കിടക്കുന്ന ആട്ടിന്‍കുട്ടിയെ എടുത്തു കുട്ടിക്ക് പകരം ബലി നല്‍കുവിന്‍". അമ്മുകുട്ടി ഏങ്ങലടിച്ചു കരച്ചിലാ.ടീച്ചര്‍ ചോദിച്ചു" എന്തിനാ മോളെ കരയുന്നത് മാലാഖ കുട്ടിയെ രക്ഷിച്ചില്ലേ".ടീച്ചറെ മാലാഖ ഒരു മിനിറ്റെങ്ങിലും താമസിച്ചിരുന്നെങ്ങില്‍ അവസ്ഥ എന്തായേനെ.ടീച്ചര്‍ അമ്മു കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ചെവിയില്‍ പറഞ്ഞു "മാലാഖമാര്‍  ഒരിക്കലും താമസിക്കില മോളെ അതുകൊണ്ടല്ലേ നമ്മള്‍ അവരെ മാലാഖമാര്‍ എന്ന് വിളികുന്നത് "
അവരെ കുറിച്ച് ഞാനും  കേള്‍കുന്നത് ചെറിയ വയസിലോ ആണ് .വലിയമ്മയുടെ കഥകളില്‍ നിറയുന്ന വെളുത്ത നിറമുള്ള ഒരു പാവം. ഈസഹാകിനെ കഥ കേട്ടപോള്‍ മുതല്‍ പിന്നെ കാണാന്‍ കൊതി ആയീ .രാവില്‍ കിടന്നുറങ്ങുന്നതിനു മുന്‍പ് കുരിശു വരകുന്നതില്‍ മാലാഖയെ കാണണേ എന്ന പ്രാര്‍ത്ഥനയും വരാന്‍ തുടങ്ങി.പിന്നെ ഏതോ ഒരു കാലത്തില്‍ മാലാഖമാരെ മറന്നു .പിന്നെ  ഒരു കാലത്തില്‍ നല്ല ഓര്‍മകളുമായ് അവര്‍ വീണ്ടും മനസ്സില്‍ കൂട് കൂടി.
എനിക്ക് തോന്നുന്നു എല്ലാരും  ഓരോ മാലഖമാര്‍  ആണെന്ന്. ചില ജീവനം കാട്ടിതരുന്നത് അതാണ് .അവശ്യ നേരങ്ങളില്‍ കാണുന്ന ചില നല്ല ചിരികള്‍ ,ചില ഇടപെടലുകള്‍ അങ്ങനെ മാലാഖമാര്‍ ആകുന്ന ചില നല്ല ജീവിതങ്ങള്‍ .
പ്രായം ഏറിയതിനു ശേഷമാണ് മാലാഖ ചിന്തകള്‍ കൂടുതലായ് വന്നതെന്നത് എന്നെ അത്ഭുതപെടുതുനുണ്ട്.
പക്ഷെ ഇതിനിടയിലും ഒരു തരം വൈരുധ്യം തോന്നിയത് ജിബ്രാനെ (ഖലീല്‍ ജിബ്രാന്‍ ) വായിച്ചപോള്‍ ആണ് .''ഭൂമിയിലെ മനു ഷ്യരോട് മാലാഖമാര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമേ അസൂയയ്യുള്ള് അവന്‍റെ സങ്കടങ്ങളെ പ്രതി'' 
ചില കാര്യങ്ങള്‍ അങ്ങനെ ആണ്. മാലാഖമാരുടെ ജീവിതം പോലെ .അല്ലെങ്ങില്‍ അവരുടെ അസൂയ പോലെ .നിമിത്തം പോലെ ജീവിതത്തില്‍ കടന്നു വരുന്ന ചില ജീവിതങ്ങള്‍ .സങ്കടലില്‍ നിന്‍റെ ആത്മ മിത്രം പോലും കൂടെ നിന്നില എങ്കിലും അവര്‍ നിന്‍റെ കൂടെ കാണും .ഒരികളും പ്രതീക്ഷിക്കാത്ത ചില ഇടപെടലുകള്‍ .അവരെ മാലാഖമാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍ . കോളേജില്‍ ഏതോ ഒരു മീറ്റിംഗില്‍ ആണ് ഗായത്രിയെ  പരിച്ചയപെടുന്നത്.പ്രസംഗിച്ചു ഇറങ്ങി കൂട്ടുകരോടോപം പ്രിയപ്പെട്ട ബെസ്റ്റ് ബേക്കറിയില്‍ ഇരുന്നു കാപ്പി കുടിക്കുമ്പോള്‍ മറ്റൊരു കൂട്ടുകാരോടിയോടൊപ്പം കടന്നു വന്നു അവള്‍ .പ്രസംഗം നന്നായിരുന്നു എന്ന വാചകം. പിന്നെ എന്തൊക്കെയോ പറഞ്ഞു, പരിചയപെട്ടു ,ചിരിച്ചു കടന്നു പോയവള്‍. പിന്നെയും കോളേജില്‍ പല തവണയും കണ്ടു മുട്ടലുകള്‍ .ചെറിയ സംസാരങ്ങള്‍ ,ചിരി .പിന്നെ അവളുടെ നല്ല പാട്ടും.അത്ര മാത്രം.

വാര്‍ഷിക പരീക്ഷകള്‍ അടുത്ത് വരികയാണ്‌.ക്ലാസ്സില്‍ കേറുന്നത് വളരെ കുറവായിരുന്നതിനാല്‍ നോട്ട് ഒന്നും ഇല്ല.അതെങ്ങനാ മറ്റു പരിപാടികളില്‍ അല്ലാരുന്നോ ശ്രദ്ധ.പല ക്ലാസ്സുകള്‍ക്കും ടെക്സ്റ്റ്‌ ഇല്ലാത്തതു കാരണം നോട്ട് ആണ് ആശ്രയം .ആകെ വേവലാതിയായി.പിന്നെ പലരോടും നോട്ട് അന്വേഷിച്ചു നടത്തവും .
പരീക്ഷക്ക്‌ ഏതാനും ദിവസം മാത്രം ഉള്ളപോള്‍ ഒരാള്‍ പകുതി ചിരിയോടെ കടന്നു വരുന്നു ,ഓര്‍ക്കാപുറത്ത് എനിക്ക് വേണ്ട നോട്ടുകളില്‍ പകുതിയുമായി  ഗായത്രി .ഞാന്‍ പലരോടും നോട്ട് അന്വേഷികുന്നത് അറിഞ്ഞാവണം എവിടുന്നോ അവള്‍ നോട്ട്  ശേഖരിച്ചത്.മനസ് ഒരു കടലകുന്നത് അറിഞ്ഞു .അന്നു രാത്രി ഡയറി കുറിക്കുമ്പോള്‍ കണ്ണ് നിറഞ്ഞത്‌ ആ മാലാഖയെ ഓര്‍ത്തിട്ടല്ലെ  .ഒരിക്കലും താമസിക്കാത്ത മാലാഖമാരെ ഓര്‍ത്തു....
പ്രിയ സുഹൃത്തേ നിന്‍റെ ജീവിതത്തിലും ഇല്ലേ ചില മാലാഖമാര്‍ .നിന്‍റെ സ്വപ്നങ്ങളില്‍ വന്നു നില്‍കുന്ന നല്ല മാലാഖമാര്‍ . എനിക്ക് തോന്നുന്നു എല്ലാരും ഒരര്‍ത്ഥത്തില്‍ മാലാഖമാര്‍ ആണെന്ന്.അലെങ്കില്‍ നീ എന്തിനാ എന്നെ (നീയുമായി  വല്യ ബന്ധം ഒന്നും ഇല്ലാത്ത എന്നെ )പല അത്യാവിശ സമയത്തും സഹായിക്കാന്‍ വന്നത് .നിന്നെ ഞാന്‍ പല തവണ പരിഹസിച്ചിട്ടിലെ.അപ്പോള്‍ നീയൊരു മാലാഖ തന്നെ .പിന്നെ നീ ഒന്ന് തിരിഞ്ഞു നോക്ക് .നിന്‍റെ ജീവിതത്തില്‍ എത്ര മാലാഖമാര്‍ വന്നിട്ടുണ്ടെന്നു.ഒരാള്‍ പറഞ്ഞ സംഭവം ഇതാണ് .ഡിസേര്‍ട്ട് വിസ്ഡം എന്ന പുസ്തകം അന്വേഷിച്ചു നടക്കുകയാണ് അദ്ദെഹം.ബുക്ക്‌ സ്റ്റോളുകള്‍, കടകള്‍. അലഞ്ഞു തിരഞ്ഞു. ഒരു നഗര വഴിയിലൂടെ നടകുമ്പോള്‍ വഴിയില്‍ പഴയ പുസ്തകം വില്കുന്ന ഒരാള്‍ ഈ പുസ്തകം എടുത്തു നീട്ടിയാല്‍ അയാളെ മാലാഖ എന്നലാതെ എന്ത് വിളിക്കാന്‍ .
നീയും ഒരു മാലാഖ ആണ് സുഹൃത്തേ .ഒരു പാവം മാലാഖ. നെഞ്ചകത്ത് നന്‍മയുടെ മുട്ട അവശേഷിപികുന്ന ഒരു നല്ല  മാലാഖ .നിന്നോട് അതാരും പറഞ്ഞില്ല എന്ന് മാത്രമേ ഉള്ളൂ.
നമ്മളെല്ലാം മാലാഖമാര്‍ ആണ് കുഞ്ഞേ.ഒരിക്കലും താമസിക്കാത്ത മാലാഖമാര്‍ .ചില നേരങ്ങളില്‍ പിടി വിടാത്ത പാവം.മറ്റു ചിലപ്പോള്‍ നിന്‍റെ സംകടലിനെ പ്രതി അസൂയപെടുന്ന ഒരുവന്‍. നിന്‍റെ ഉള്ളില്‍ അവന്‍ ഉണ്ടെന്നത് വാസ്തവം .

നിര്‍ത്താന്‍ നേരമായി എന്ന് തോന്നുന്ന.നിര്‍ത്തുന്നതിനു മുന്‍പ് നിന്നെ ഒന്ന് പ്രണമിക്കാന്‍ തോന്നുന്നു കാരണം നീ ഒരു മാലാഖ അന്ന്‍ എന്നത് തന്നെ .നിന്നെ മുറുക്കെ പിടിച്ചു എന്നെ അനുഗ്രഹികാതെ നിന്നെ ഞാന്‍ വിടില്ല എന്ന് പറയാന്‍ ആഗ്രഹം ഉണ്ട് .നീ എന്നെ അനുഗ്രഹികുമോ .അറിയില്ല.മനസ് നിറയെ കടലോളം സ്നേഹം ഒളിപ്പിച്ചു വച്ച ഭൂമിയിലെ എല്ലാ മാലാഖ മാര്‍ക്കും മുന്‍പില്‍ ശിരസു നമിച്ചു കൊണ്ടു ............................


യാത്രയുടെ ഭ്രാന്ത് കേറി നടക്കുകയാരുന്നു അവര്‍ നാലു പേരും.എങ്ങോട്ടെങ്ങിലും പോകണം എന്ന മാരക ചിന്ത .അങ്ങനെ ആണ് ആ അവധിക്കു ഇടുക്കി കാണാം എന്ന് കരുതി ഇറങ്ങിയത്‌.കൂടെ ഉള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാതി രാവില്‍ ഏതോ നേരത്ത് കേറിച്ചെന്നു. പിന്നെ ഉറങ്ങി എഴുനേറ്റു യാത്ര എന്ന ഭ്രാന്തുമായി നടക്കാന്‍ തുടങ്ങി .മലകളും വെള്ളച്ചാട്ടങ്ങളും പിന്നെ വായ നിറയെ വര്‍ത്തമാനവും ,നാവ് നിറയെ നടന്‍ രുചികളും.ഒരു പാട് സ്ഥലങ്ങള്‍.ഒടുവില്‍ ഉച്ചനേരത്ത് ഇടുക്കിയുടെ താഴെ പൈനാവില്‍  .എവിടെ നിന്നോ ഭക്ഷണം കഴിച്ചു .ഇടുക്കി ഡാം എന്നതാണ് മുന്‍പില്‍.വഴിയും ദൂരവും ഒരൂഹം മാത്രം .നടക്കാന്‍ തുടങ്ങി ഉടന്‍ എത്തുമെന്ന ധാരണയില്‍.  ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയും നടക്കാന്‍ പ്രേരിപിക്കുന്ന ഒന്ന്.പക്ഷെ നടന്നപ്പോള്‍  ആണ് ദൂരം ഒരുപാടാണ്‌ എന്നറിഞ്ഞത് .അപ്പോള്‍ ഒരു മനുഷ്യന്‍ തന്‍റെ കാര്‍ നിര്‍ത്തി ചോദിക്കുന്നു ഡാം കാണാനാണോ  മക്കളെ എങ്കില്‍ കാറില്‍  കയറി കൊള്ളാന്‍ .ഒടുവില്‍ ഡാമില്‍ ഞങ്ങളെ ഇറക്കി വന്ന വഴി മറഞ്ഞപ്പോള്‍ എന്തോ ഒന്ന് കരയനാണ് കൂട്ടുകാര്‍ക്കു തോന്നിയത് .മാലാഖമാര്‍ വരുന്ന വഴികളെ ഓര്‍ത്തു .ഒരിക്കലും താമസിക്കാത്ത മാലാഖമാരെ  ഓര്‍ത്ത് .........

Friday, October 23, 2009

ഈ രാവ്‌ തീരും മുന്‍പേ...............


നീ രാവ്‌ കണ്ടിട്ടുണ്ടോ.എങ്ങനേ കാണാന്‍ അല്ലെ അന്തി വരെ പണി എടുത്തു ഒന്ന് കിടക്കണം എന്ന ആശയോടെ വരുന്ന നിനക്കെവിടെ രാവ്‌ കാണുവാന്‍ നേരം അല്ലെ(പക്ഷെ നിന്നെക്കാലേറെ പണി ചെയ്യുന്ന ഞാന്നും കൂട്ടുകാരും രാവുകള്‍ കാണാതെ ഉറങ്ങില്ല എന്ന് പറയുവാന്‍ എനിക്കല്‍പം അഹങ്ങാരം ഇല്ലാതില.)രാവിനെ കാണാന്‍ ആരും ശ്രമിക്കാറില്ല എന്നതാണ് ഏറെ സങ്കടം തരുന്നത് .പകലിനെകള്‍ ഏറെ രാവിനാണ് സുഹൃത്തേ ഭംഗി കൂടുതല്‍.രാവിനോളം നേര് വേറെ ഒന്നിനും ഇല്ല കുഞ്ഞേ ,രാവിനോളം പര്യായങ്ങളും വേറെ ഒന്നിനും ഇല്ല കൂട്ടുകാരാ(മുഖങ്ങളും)
രാവ്‌ കാണാന്‍ തുടങ്ങിയത് കോളേജില്‍ ചേര്‍ന്ന ശേഷമാണു.(അതിനു മുന്‍പ് രാവ് ഇല്ലായിരുന്നതല.കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം)കൂടുകരോടൊപ്പം നടവഴികളില്‍ രാവ്‌ കാണാന്‍ തുടങ്ങിയത് അങ്ങനെ ആണ്.ബോബോ എന്ന തോമയും മിഥുനും പിന്നെ അന്ധനായ(ചുമ്മാ)ജസ്റ്റിനും യാത്രയ്ക്കു കൂടു ഇവരായിരുന്നു.വഴിയോര കാഴ്ചകള്‍  കണ്ടു ഞങ്ങള്‍ നടനപോള്‍ ആന്നു രാവ്‌ സുന്ദരമാണ് എന്നറിഞ്ഞത്.(മുന്‍പ് വായിച്ചാ പുസ്തകങ്ങളില്‍ മാത്രമായിരുന്നു രാവിന്‍റെ കളി)കൈ കോര്‍ത്ത്‌ നടന്നു എവിടുന്നോ ഭക്ഷണവും കഴിച്ചു തല്ലു കൂടി ഒരുപാടു വര്‍ത്തമാനം പറഞ്ഞു പിന്നെ പല ജീവനങളും കണ്ടു കടലിന്‍റെ  നിലത്തിലൂടെ  നടന്നു കണ്ണ് നിറയെ കടല് കണ്ടു പിന്നെയും നടന്നു കോളേജിലെ ആ വലിയ തലയ്ക്കു കീഴെ ചായുമ്പോള്‍ ഞാന്‍ കണ്ടത് രാവിനെ മാത്രമല്ല എന്നെയും പിന്നെ ചില നല്ല സ്വപ്നങളും ആയിരുന്നു .അവരായിരുന്നു രാവുകളില്‍ എന്‍റെ നല്ല കൂടു .

 എനിക്ക് തോന്നുന്നു രാവ്‌ ഏറ്റം നന്നായെ കാണുന്നത് പത്രപ്രവര്‍തകര്‍കും എന്ന്.പത്ര പ്രവര്‍ത്തനം പഠികുന്നത്തിന്‍റെ  ഗുണം അല്ല കേട്ടോ .പക്ഷെ രാവിന്‍റെ ഈ സ്വതന്ദ്രം ഏറെ കണ്ടിടുണ്ട്  ഞങ്ങള്‍.രാവും .പിന്നെ ഓരോ ദിനങ്ങളുടെ ആരംഭവും കാണാതെ ഉറങ്ങുന്ന  ദിനങ്ങള്‍ കുറവാണു സുഹൃത്തേ ഇപ്പോള്‍ .പകലന്തിയോളം പണി എടുത്തു തളര്‍ന്നു പിന്നെ നേരെ ഒന്ന് കിടക്കാന്‍ നീ മോഹികുമ്പോള്‍ ഇപ്പോഴത്തെ ദിനചര്യ എന്നെ അതിനു അനുവധിക്കാതത്തില്‍ ആദ്യം ഏറെ സങ്കടം ഉണ്ടായിരുന്നു പക്ഷെ പിന്നെ  ഞാന്‍ അറിഞ്ഞു ഇതാണ്  ഞാന്‍ കൊതിച്ച നല്ല കാലം എന്ന് .ഓരോ ദിനത്തിന്‍റെയും ആരംഭവും അവസാനവും  കാണാന്‍ കഴിയുന്ന എത്ര ആളുകളെ നിനക്കറിയാം  .കഴിഞ്ഞ മൂന്ന് മാസാമായി  ഞാന്‍ കാണുന്ന കാഴ്ചയില്‍  ഒന്ന്  ഇതാണ് .
രാവിന് നല്ല മുഖം  മാത്രം അല്ല സുഹൃത്തേ ഉള്ളത്.ചില വേര്‍പാടിന്‍റെ  കരച്ചില്‍ ഉണ്ട്.വിശപ്പിന്‍റെ  രോദനം ഉണ്ട്  നിന്‍റെ അപ്പന്‍റെ വിയര്‍പിന്‍റെ    ക്ഷീണം ഉണ്ട്.പിന്നെ എന്തിനോ വേണ്ടി തന്‍റെ മേനി  വില്കുന്ന പെണ്ണിന്‍റെ മണവുമുണ്ട്.പണ്ട്കാലത്ത് നല്ല ഒരു ശീലം നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്നു അത്താഴ പട്ടിണിക്കാര്‍ ഉണ്ടോ എന്ന വിളിച്ചു ചോദിക്കലുകള്‍.അതൊന്നും കേള്‍ക്കാന്‍ ഇല്ല എന്നതാണ് രാവിനെ കുറിചോര്‍കുമ്പോള്‍  ഉള്ള സങ്കടം .ഒപ്പം ഒരു പാട് അമ്മമാരുടെ കരച്ചിലിനോടുള്ള വിധേയത്തവും .
രാത്രി ശാന്തമായ ഒരു സമുദ്രമാണ് സുഹൃത്തേ.നിന്നെ ഒരു പാട് പാഠങ്ങള്‍ പടിപികുന്ന വലിയൊരു പുസ്തകം .ഒരു പാട് മോഹിപികുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പാവം .ഇന്നത്തെ കുട്ടികളെ രാത്രി കാഴ്ചകള്‍ അല്പം കാട്ടിയിരുനെങ്ങില്‍ അവര്‍ അല്പം കൂടി നല്ല മനുഷ്യര്‍ ആയേനെ എന്ന് തോന്നുന്നു പലപോഴ്, അതാണ് സുഹൃത്തേ രാവിന്‍റെ ഭാവം
രാത്രി തട്ടടികാന്‍ പോകുന്ന സ്വഭാവം ഇപ്പോള്‍ അല്പം കൂടിയിടുണ്ട് .രാത്രി പണികള്‍ എല്ലാം തീര്‍ത്തു അല്പം വാചകവും കഴിഞ്ഞു നേരെ മനോരമയുടെ മുന്‍പിലോ ,ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്‍ഡിലോ കൂടുകരോടൊപ്പം പോയെ തട്ടടികുന്ന നല്ല ദുശീലം .പിന്നെ തിരികെ വന്നു മിഥുന്‍  ചേട്ടനോടോ  കൂടുകരോടോ വര്‍ത്തമാനവും പറഞ്ഞു
  രാവിന്‍റെ ഏതെങ്ങിലും യാമത്തില്‍ അല്പം കൂടി കടന്നു പറഞ്ഞാല്‍ പുലരയില്‍ കിടന്നുറങ്ങുമ്പോള് എനിക്ക് പെരുത്ത സന്തോഷം ആന്നു കൂട്ടുകാരാ കാരണം ഞാന്‍ പുലരിയും കണ്ടില്ലേ.തമ്പുരാന്‍ എന്നെ പുതിയ പുലരി കാട്ടിയില്ലെ.ഇന്നലെ കിടനുറങ്ങിയ എത്ര പേര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാതെ പോകുന്നത്.  രാവ്‌ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഏറെ ആന്നു സുഹൃത്തേ .ശാന്തതയുടെ മുഖമണിയുന്ന രാത്രിക്ക് ചിലപ്പോള്‍ നോവിന്‍റെ കഥ പറയാനുണ്ടാവും.വേദനയുടെ പാട്ട് പാടാന്‍ ഉണ്ടാവും.
കഴിഞ്ഞ ആഴ്ച എഴുതാന്‍ പറഞ്ഞവയില്‍ ഒന്ന് ഒരു ഭക്ഷണശാലയെ കുറിച്ച് ആയിരുന്നു .ചിപ്പി എഴുതിയതാവട്ടെ ഒരു തട്ട് കടയെ പറ്റിയും .തട്ടുകട കാണാതെ  തട്ട് കടയെ പറ്റി എഴുതിയതില്‍ ഞങ്ങള്‍ ചിപ്പിയെ ഒരു പാട് കളിയാക്കി കേട്ടോ.പിന്നെ ആന്നു അതില്‍ അല്പം കാര്യം ഇല്ലേ എന്ന് ചിന്തിച്ചത്‌.ഏതു സ്ത്രീ ആണ്  രാവിനെ ശരിക്ക്  കണ്ടിട്ടുള്ളത് .സമൂഹം അവള്‍ക്ക്  അനുവദിച്ച  ചില  നിയന്ത്രണങ്ങള്‍.അവളോട്‌ കല്പിക്കുന്ന ചില കാര്യങ്ങള്‍.അവള്‍ക്കു നഷ്ടപെടുനാലോ ചില നല്ലകാര്യങ്ങള്‍.ചിലനല്ലകാഴ്ച്ചകള്‍ .


എന്‍റെഏറ്റവും വലിയ സന്തോഷങ്ങളില്ചിലത് എന്‍റെഅനിയനെയും അനിയത്തിയെയും ചേച്ചിയെയും കൂടി രാത്രി കാലങ്ങളില്‍ ധാരാളം  നടക്കുവാന്‍ സാദിച്ചു എന്നതാ.തട്ട് ദോശ പിള്ളര്‍ക്ക് വാങ്ങി നല്‍കി അത് കഴിച്ചു പിന്നെ രാവ്‌ കണ്ടു നടന്നു വീടിലെക് വരാന്‍ പലപ്പോഴും സാധിച്ചതിലാ.ഒരു പാട് ഒന്നും ഇല്ല .പക്ഷെ അത് തന്നത് നല്ല ചില ഓര്‍മകളാ.അത് പറയുമ്പോള്‍ കൂടെ  എന്‍റെ ഒരു കൂട്ടുകാരിയെയും കൂടി ഓര്‍കാത്തിരിക്കാന്‍ വയ്യ കാരണം അളവാണ് ഈ നടത്തങ്ങള്‍ക്ക് കാരണം ആയത് എന്നതാണ് . വീട്ടില്‍ വരുന്ന നേരങ്ങളില്‍ എന്‍റെ അമ്മയെ സോപ്പിട്ടു  ഇതിനു സമ്മതം വാങ്ങിയിരുന്നത് അളവാണ് .വായനിറയെ വര്‍ത്തമാനവും പിള്ളേരെ ചിരിപിച്ചും അവള്‍ എനിക്ക് നല്ല കൂട്ടായി.തിരികെ വന്നു കഴിയുമ്പോള്‍ അല്ലാത്ത ദിനങാളില്‍ 1o മണിക്കേ തല  ചായ്കുന്ന കുട്ടികള്‍ നേരം ഒരുപടായിട്ടും കിടക്കതത്തില്‍ അമ്മയുടെ ചിരിച്ച വഴക്കുകള്‍ .പിന്നെ രാവേറെ ചെല്ലുവോളം ചില സങ്കടം പറച്ചിലും,തമാശകളും പിന്നെ ഒരു പാട് ജീവിതങ്ങളും  അയ്‌ രാവേറെ ചെല്ലുനത് വരെയുള്ള വര്‍ത്തമാനങ്ങള്‍ .പുലരിയില്‍ ഒരുമിച്ചുള്ള പള്ളിയില്‍ പോക്ക് .നീയാണ് കൊച്ചെ  എനിക്ക് ചില നേരുകള്‍ കാട്ടിത്തന്നത് .  സൌഹൃദത്തിന്‍റെ ചില നല്ല രാവുകള്‍ .അവധിക്കു  നാട്ടില്‍ വരുമ്പോള്‍ എന്‍റെ വീട്ടില്‍ വരുന്നത് പോലും ഇതിനെന്ന് തോന്നും പലപ്പോഴും .പക്ഷെ വന്നിട് പോകുമ്പോള്‍ എന്നെക്കാട്ടിലും   സങ്കടം അനിയനും അനിയത്തിക്കും ഉണ്ട് എന്നറിയുമ്പോള്‍ ആണ് ഞാന്‍ ആ രാവിന്‍റെ ഭംഗി അറിയുന്നത് .സുഖമുള്ള രാവുകള്‍ ഇതാണ്  സുഹൃത്തേ .രാവ്‌
 കാണുമ്പൊള്‍ ഇന്നും ഞാന്‍ നിന്നെ ഒര്കാറുണ്ട് എന്നതാണ് നിന്നോടുള്ള എന്‍റെ വന്ദനം
ഒക്ടോബര്‍ 16 വെള്ളിയാഴ്ച.അന്നായിരുന്നു  ശുഭാന്കര്‍ന്‍റെ ജന്മദിനം.15 ലെ രാവ്‌ തീര്‍ന്നു  16  ന്‍റെ രാവിലേക്ക്(അങ്ങനെ പറയാമോ) കടന്നപോള്‍ പത്രത്തിന്‍റെ പണികള്‍ നിറുത്തി ഞങ്ങള്‍ എഴുനേറ്റു.ജിതിന്‍ അവന്‍റെ മൂര്‍ധവില്‍ ഒരുമ്മ നല്‍കി,ഞാനും നവീനും കെട്ടിപിടിച്ചു നന്‍മ നേര്‍ന്നു ,ലെക്ഷ്മിയും ചിപ്പിയും അവന്‌ കൈ കൊടുത്തു നല്ല ജീവിതം നേര്‍ന്നു ചിപ്പി നല്ല പാളയംകോടന്‍ പഴം നല്‍കി കൌഷിക്കും അശോകും ചേര്‍ന്ന് മധുരം നല്‍കി ,എല്ലാരും ഒന്ന് ചേര്‍ന്ന് ജന്‍മദിനം ഗാനം പാടി.നല്ല ജീവിതം ആശംസിച്ചു.പിന്നെ വീണ്ടും എല്ലാവരും പത്രത്തിന്‍റെ പണികളിലേക്ക്.ഞാന്‍ celebrate ചെയ്ത നല്ല ചില ജന്‍മദിനങ്ങളില്‍  ഒന്ന്.ഇത്രയും സുന്ദരമായ ജന്‍മദിന  ആഖോഷങ്ങള്‍, കുറവാണു ജീവിതത്തില്‍.wake up sid എന്ന സിനിമയിലെ ജന്‍മദിനങള്‍ പോലെ ഒന്ന്.രാവ്‌ സുന്ദരമാണ് സുഹൃത്തേ
നിര്‍ത്തുകയാണ് രാവ്‌ കാണാന്‍ സാധിക്കാത്ത എല്ലാരോടും ഉള്ള സങ്കടം പറഞ്ഞുകൊണ്ട് .രാവിലും ഉണര്നിരികുന്ന ചിലരോടുള്ള ആദരവ്‌ കാത്തുകൊണ്ട്,രാവിലും തന്‍റെ മേനി വിറ്റു കുടുംബത്തിനു  അത്താഴം നേടുന്ന നിന്നോടുള്ള പ്രണാമം പറഞ്ഞു കൊണ്ടു പിന്നെ രാവിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എന്‍റെ ചിലരോടുള്ള മുഴുത്ത പ്രണയം പറഞ്ഞുകൊണ്ട് ........

കുട്ടികളെ കണ്ടിട്ടിലെ.ഉറക്കത്തില്‍ എത്ര ശാന്തമാണ്‌ മാഷെ അവരുടെ രാവ്‌ .ശാന്തമായ രാവ്‌ നിനക്കും നേരുന്നു .സ്വപ്നം കാണുന്നതിനേക്കാള്‍ നല്ലത് കണ്ണ് തുറന്നു രാവിലെ നക്ഷത്രങ്ങള്‍ കാണുന്നതാണ് സുഹൃത്തേ .ഒടുവില്‍ ശാന്തമായ ഉറകവും.രാവ്‌ തന്ന നിന്‍റെ ശാന്തതക്കുമേല്‍ എന്‍റെ വന്ദനം ഉറങ്ങികോളൂ സുഹൃത്തേ .നിനോടുള്ള എന്‍റെ നല്ല സ്നേഹത്തോടെ നിന്‍റെ തിരു നെറ്റിയില്‍ നല്ല ഒരുമ്മ രാവിന്‍റെ പാലമണമുള്ള ഒരു മുഴുത്ത ഉമ്മ........
ഈ രാവ്‌ തീരും മുന്‍പേ

Thursday, October 8, 2009

പെരുമഴക്കാലം


മഴ നനഞാല്‍ പനി പിടിക്കും എന്ന് നിന്‍റെ കുട്ടികളോട് പറഞ്ഞതാരാണ്.നീ ആണോ ?.എന്തേ നിനക്ക്  മഴ നനഞ്ഞു  പനി വന്നിട്ടുണ്ടോ.സങ്കടമാകുന്നു മഴ നനയാത്ത നിന്‍റെ മക്കളെ കുറിച്ച് ഓര്‍കുമ്പോള്‍.കണ്ണുനീര്‍ വരുന്നു ഞാന്‍ കണ്ട നല്ല കാഴ്ചകള്‍ അവന്‌ കാണാനാവതത്തില്‍.കാരണം ഞാന്‍ മഴ ധാരാളം കണ്ടിട്ടുണ്ട്,നനഞിട്ടുണ്ട് എന്നത് തന്നെ 
             സ്കൂള്‍ കാലം കൂടുതലും ഇടുക്കി ജില്ലയിലെ സ്കൂളികളില്‍ ആയതിനാല്‍ മഴ ധാരാളം കാണാന്‍ പറ്റി എന്നതാണ് വലിയൊരു മഴകാല ഓര്‍മ. ശാന്തമായ മഴയും, ക്രൂരനായ മഴയും അങ്ങനേ മഴയുടെ വിവിധ ഭാവങ്ങള്‍ കണ്ടത് അങ്ങനെ ആണ് . മഴ കാണാന്‍ തുടങ്ങിയത് എന്നാണ് എന്നറിയില്ല. എങ്ങനെ ആണ്  എന്നാ ഓര്‍മയും ഇല്ല .പക്ഷെ  നനയാന്‍ തുടങ്ങിയതിനു എന്‍റെ സ്കൂള്‍ കാലവും ആയി ഏറെ ബന്ധമുണ്ട് .നടന്നു സ്കൂളില്‍ പോയിരുന്ന പെരുമഴ കാലം.മഴ കാലം ആയാലും കുട എടുക്കാന്‍ മടിച്ചു നിന്നിരുന്ന കാലം.കൂടുകാരുടെ കൂടെ നടന്നു സ്കൂളിലും പിന്നെ വീടിലെകും മഴ വെള്ളം തട്ടി തെരുപിച്ചു നടന്നു വന്നിരിന്ന കാലം.മഴ നനാഞ്ഞു വീട്ടില്‍ വരുമ്പോള്‍ ചെറിയ വഴക്ക് പറച്ചിലോടെ തല തുവര്‍ത്തി തരുന്ന അമ്മ പിന്നെ നല്ല ചൂട് കാപ്പി കുടിച്ചു ഒടുവില്‍ വീണ്ടും പിള്ളരോടൊപ്പം മഴയത്തേക്ക് ഇറങ്ങുന്ന കാലം.രാവിലെ മഴ ആണെങ്ങില്‍ പുതപ്പില്‍ നിന്നും ഇറങ്ങ്ങാന്‍ മടിക്കുമ്പോള്‍ കൂടെ വിളിച്ചു കിടത്തിയിരുന്ന അപ്പന്‍.എങ്ങനെ മറക്കാനാണ് ആ കാലം
                 എനിക്ക് തോന്നുന്നു മഴ എന്ന് പറയുന്നതിന് സ്നേഹം എന്നാ പര്യായം കൂടി നല്‍കാം എന്ന് കാരണം മഴ തന്നെ ഒരു സ്നേഹത്തിന്‍റെ നൊമ്പരം അല്ലെ,പ്രണയത്തിന്‍റെ ഭാവം അല്ലെ,വിരഹത്തിന്‍റെ  ഭാവം പിന്നെ എനിക്ക് ഏറ്റവും  പ്രിയമുള്ള സൌഹൃതത്തിന്‍റെ വേഷവും.(പിന്നേ.....................നല്ല രുചികളും,പുതപ്പിനുളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ കിടക്കുന്ന പോലെ കിടന്നു ഒരു ഉറക്കവും)

         5-അം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഴ നനഞ്ഞു വന്നതും പിന്നെ പുസ്തകം ഉണക്കാന്‍ ബാഗില്‍ നിന്നും എടുത്തപ്പോള്‍ മലയാളം പുസ്തകത്തില്‍ വലിയ ഒരു തുള കണ്ടതും മറക്കാന്‍ പറ്റില്ല അങ്ങനേ എത്രയോ സംഭവങ്ങള്‍.പക്ഷെ ഇന്നും എനിക്ക് നല്ലത് നല്‍കുന്നത് സൌഹൃതത്തിന്‍റെ  ചില നല്ല ഓര്‍മകളാണ്
          ഒരു മഴ കാലത്ത്  നനഞ്ഞു പീരുമേടിലെ  കോഫി ഷോപ്പില്‍ കയറി നല്ല ചൂട് കാപ്പിയും കുടിച്ചിരുന്നു മഴ കാണുമ്പൊള്‍ അടുത്ത് വന്നിരുന്ന ഒരു വായാടി പെണ്ണ്.നാട് കാണാന്‍ വന്ന 'പ്രാര്‍ത്ഥന'.വായില്‍ ഒരു പാട് സംസാരവും കയ്യില്‍ ചൂട് ഗ്ലാസും പിന്നെ നല്ല ഒരു മനസും.എന്താണ് പറഞ്ഞതെനോ,സംസരിച്ചതെന്നോ ഓര്‍മയില്ല. പക്ഷെ ഒന്നറിയാം അതില്‍ നിറയെ മഴയും കാപ്പിയും പിന്നെ നല്ല സ്നേഹവും ഉണ്ടായിരുന്നു .ഇന്ന് അങ്ങ് ദൂരെ പുനയിലെ  അവളുടെ ജോലി സ്ഥലത്ത് നിന്നും ഓരോ മഴ കാലത്തും  കത്തുകളും ഫോണ്‍ കോള്‍കളും(............... പിന്നെ നല്ല ചോക്ലേറ്റ്കളും) വരുമ്പോള്‍ എനിക്ക് തോന്നുന്നു അവളെയും എന്നെയും ബന്ധിപികുന്ന കണ്ണി മഴ ആണെന്ന് .മഴ കാലത്ത് മഴ കേള്‍ക്കാന്‍ മാത്രം അവള്‍ വിളികുമ്പോള്‍ ഞാന്‍ അത്ബുതപെടരുണ്ട് മഴയുടെ കളികളെ കുറിച്ച് .
        എനിക്ക് തോന്നുന്നു മഴ എന്നാല്‍ ഏറ്റം നല്ല meaning സ്നേഹം എന്നാണ് എന്ന്.അലെങ്കില്‍ നിന്‍റെ അമ്മ എന്തിനാണ് നിന്നെ മഴയത്ത് നനഞ്ഞു വരുമ്പോള്‍ ആദ്യം ശകാരിച്ചു, പിന്നെ നിന്‍റെ തല തുവര്‍ത്തി തന്നു(നിന്നേ സ്വന്തമായ്‌ തുവര്‍ത്താന്‍ അനുവദിക്കുന്നു കൂടി ഇല്ല )നിന്‍റെ തലയില്‍ അല്പം രാസനാധി പൊടി ഇട്ടു തരുനത് .നിന്‍റെ കര്‍ക്കശ കാരനായ അപ്പന്‍ എന്തിനാണ് കുട എടുക്കാത്ത നിനക്ക് കുട തരാന്‍ നടന്നു വന്നു, നിനക്ക് കുട തന്നു ,ഒടുവില്‍ മഴ നനഞ്ഞു വീട്ടിലേക്കു മടങ്ങുനത്.നിന്‍റെ പ്രണയിനി എന്തിനാണ് ഓരോ മഴ ദിവസങ്ങളിലും നിന്‍റെ കൂടേ കൈകോര്‍ത്ത് മഴ നനഞ്ഞു നടക്കാന്‍ കൊതികുന്നത്.നിന്‍റെ കൂടപിറപ്പുകള്‍ മുതിര്‍ന്നിട്ടും  നിന്‍റെ കൂടെ മഴയത്ത് നനഞ്ഞു കളിയ്ക്കാന്‍ കൂടുന്നത്.അത് സ്നേഹത്തിന്‍റെ ഒരു മഴനൂല്‍ ബന്ധം അല്ലെ ...( കസാന്‍ ഡി സകിസ്‌?.. പറയുനുണ്ട്  ദൈവത്തിന്‍റെ സ്നേഹം വെള്ളി നൂല്‍ പോലെ പെയുന്നതാണ് മഴ എന്ന് )

                മഴയത്ത് നനഞ്ഞാന്നു നടന്നത് .പെട്ടനാണ് മഴ കനത്തത്. കുടയില്‍ കേറാതെ ഒരു നിവര്‍ത്തിയും  ഇല്ല .ഓടി ഒരു കുടകീഴില്‍ കേറി .പിന്നെയാണ് അതൊരു പെണ്‍കുട്ടിയാണെന്ന് മനസിലായത്.മുഖം കണ്ടപ്പോള്‍ മഴ നനയുന്നതാണ് ഭേധം എന്ന് തോന്നി .കുടകീഴില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കുട നീട്ടി നല്ല മുഖത്തോടെ.അവളുടെ കുടകീഴില്‍ ക്ലാസ്സ്‌ വരെ.അമ്മുവിനെ ഞാന്‍ പരിച്ചയപെടുന്നത് അങ്ങനെയാണ് .ഇന്നും മഴ വരുമ്പോള്‍ ഞാന്‍ ഓര്‍മിക്കുന്ന നല്ല സംഭവങ്ങളില്‍ ഒന്ന് .ഇന്നും 'ഒരു കുടയും കുഞ്ഞനുജനുമായ്‌' എന്നെ കൊണ്ടുനടക്കുന്ന ആ  കൂടപ്പിറപ്പിനെ  ഓര്‍കുമ്പോള്‍( കൂടെപ്പിറപ്പുകള്‍ ആകാന്‍ കൂടെ പിറക്കണം എന്നാരാ പറഞ്ഞത് ?)   ഞാന്‍ മഴ ദൈവങ്ങള്ക് നന്ദി പറയാറുണ്ട്.മഴ കണ്ടു വീട്ടില്‍ ഇരികുമ്പോള്‍ അമ്മയോടും പറയാറുണ്ട് മഴയുടെ ഈ സമ്മാനങളെ കുറിച്ച്.(പക്ഷെ  ദൂരെ തന്‍റെ കുടുംബവുമായ്‌  കഴിയുന്ന അമ്മുവിന്‍റെ 2 തക്കുടു മക്കളുടെ(ബെക്കയുടെയും,നേവയുടയൂം) ഇന്നത്തെ വലിയ  സങ്കടം അവരെ മമ്മ മഴയത്ത് കളിയ്ക്കാന്‍ വിടുനില്ലെനാണ്.)
                    മഴ സന്തോഷം മാത്രം ആണ് തരുനത് എന്നല്ല ഞാന്‍ പറഞ്ഞത് .ഒരു പാട് കരച്ചിലുകള്‍ .നനഞ്ഞു  മാറാന്‍ വസ്ത്രം ഇല്ലാത്തവര്‍,കിടനുറങ്ങാന്‍ കൂട ഇല്ലാത്തവര്‍,അന്നം ഇല്ലാതെ വെള്ളം കഴികുന്നവര്‍.ജീവിതത്തിന്‍റെ മഴ യാത്രയില്‍ കണ്ട വേദനിപികുന്ന മഴ കാഴ്ചകളും  നിരവധി.

            
മഴ എനിക്ക് തന്ന ഏറ്റം വലിയ സങ്കടം അപ്പനെ അങ്ങ് വിളിച്ചതില്‍ ആണ്.ഒരു മഴകാലത്ത് പതിവുപോലെ ഇറങ്ങിയ അപ്പന്‍ .അമ്മയെ കൂടുതല്‍ വിഷമിപികരുത് എന്ന് പറഞ്ഞു പോയ അപ്പന്‍. പിന്നെ കോരിചൊരിയുന്ന  ഒരു ഇടവപാതിക്ക് അപ്പന്‍റെ ഫോണ്‍ കോള്‍ കാത്തിരുന്ന ഞാന്‍  കേട്ടത് ഒരു  മരണത്തിന്‍റെ വാര്‍ത്ത‍.ഒപ്പം സ്നേഹിച്ചു കൊതി തീര്‍നില്ല  അച്ചോ എന്ന അമ്മയുടെ കരച്ചിലും . ഒരു മഴ ദിവസം അനക്കമില്ലാതെ കിടക്കുന്ന അപ്പന്‍. ഒടുവില്‍ ഒരു പെരുമഴ നേരത്ത് യാത്ര പറച്ചിലും .ബാക്കി പറക്കമുറ്റാത്ത   നാലുകുട്ടികളും ഒരു പാവം അമ്മയും . എനിക്ക് മഴക്കാലതോട് വിരോധം തോന്നിയ  ആദ്യ സമയം .    പിന്നെ മഴയോടും എല്ലാവരോടും പിണങ്ങി നടന്ന കാലം.ഭ്രാന്തമായ  കുറെ നാളുകള്‍ . ഒടുവില്‍ എല്ലാത്തിനെയും നേരിട്ട ജീവിതം. നേരിടാന്‍ കരുത്ത്‌തന്ന മഴ . ഒരു നിമിത്തം എന്നപോലെ കിട്ടിയ പ്രീത എന്ന അദ്ധ്യാപിക...( നല്ല ഒരു സുഹൃത്തും ) .പിന്നെ മഴയത്ത് കുട തന്ന നല്ല ഒരുപാടു ബന്ധങ്ങള്‍ .കുടയില്‍ കയറ്റി കൂടപ്പിറപ്പുകളെ പോലെയായ ഒരു പാട് കുമ്പസാരകൂടുകള്‍. മഴ സങ്കടങ്ങള്‍ തന്നപോലെ സന്തോഷവും തന്നിടുണ്ട് കേട്ടോ

                   
നിറുത്താന്‍ നേരമായ്‌ എന്ന് തോന്നുന്നു.ഒടുവില്‍ മഴയെ ഏറെ സ്നേഹിക്കുന്ന ഒരു സുഹൃതിനാണ് എന്‍റെ നമസ്കാരം .മഴയെ കാണാതെ മഴയെ സ്നേഹിക്കുന്ന ഒരു പാവം പെണ്‍കുട്ടി .മഴ കാണാത്ത അവള്‍ക്ക് ഏറ്റം ഇഷ്ടം മഴ ആണ് എന്നത് എന്നെ അത്ഭുതപെടുതാറുണ്ട്.കാലം വരുത്തിവച്ച ചില ജീവിതങ്ങള്‍ .പക്ഷെ മഴവരുന്ന ദിനങളില്‍ അവളെ കാണാന്‍ ഓടി എത്തുമ്പോള്‍ ഞാന്‍ കരുതാറുണ്ട്‌ എന്തിനാണിത്.പക്ഷെ മഴ നേരങ്ങളില്‍ അവളെയും കൂടി നടകുമ്പോള്‍ പലപ്പോഴും നടകുമ്പോള്‍ കരയുന്നത് ഞാന്‍ ആണ്.അവളുടെ നിര്‍ഭാഗ്യത്തെ പ്രതി അല്ല മറിച്ച് ജീവികാനുള്ള അവളുടെ കൊതി കണ്ട്.തമ്പുരാനേ ഞാന്‍ പോലും ഇങ്ങനെ ഇഷ്ടപെടുനുണ്ടോ  ഈ മഴയെ.
മഴ ഒരു വികാരമാണ്.മഴ ഒരു അറിവാണ് ചങ്ങാതി.കുട വച്ച് തട്ടി കളയല്ലേ .അകീര കുറസോവയുടെ 'റാഷമോണ്‍' എന്ന മഴ സിനിമ സാധിക്കുമെഗില്‍   കാണുന്നത് നല്ലതാണ്,നല്ല മഴ ചിന്തകള്‍ കാണാം.മഴ പെയ്തു നിന്‍റെ മഷി പടര്‍നോട്ടെ.നല്ലതാണു.

അവസാനം വീട്ടില്‍ ചെന്നപോഴും മഴ പെയുണ്ടായിരുന്നു .മഴ പെയ്യാത്ത കോട്ടയം.മഴ പെയുന്ന എന്‍റെ നാടും.അമ്മാടെ മടിയില്‍ കിടന്നു കുറെ വര്‍ത്തമാനം പറഞ്ഞു.അമ്മുകൊച്ചിനെയും പിള്ളാരെയും  വിളിച്ചു ,അമ്മച്ചിയുടെ പഴയ കഥകള്‍ വീണ്ടും കേട്ടു.പിള്ളരോടൊപ്പം ടൌണില്‍ പോയ്‌.പരിപ്പുവട വാങ്ങി.മഴയത്ത് കുളിച്ചു.നാട് മുഴുവന്‍ ഞാന്‍ വന്നു എന്നറിയിച്ചു പാട്ട് പാടി.മഴ പെയുന്ന രാത്രി അമ്മ ഒരുരുള  ചോറ്വാരി തന്നു(തല്ലു കൂടി വാങ്ങിയതാ കേട്ടോ ).ചുരുണ്ടു കൂടി കിടന്നു സുഖമായ്‌ ഉറങ്ങി .മഴ തന്ന നല്ല ദിവസങ്ങള്‍.
            അവസാനമായ്‌, മഴയെ കുറിച്ചെഴുതാന്‍ പറഞ്ഞത് ജുമി ആണ്.ഒരു പാവം കൊച്ചു.എങ്ങനെയോ പരിചയപെട്ട ഒരു പാവം.മഴയെ ഇഷ്ടപെടുന്ന ജുമിക്കാണ് ഈ പോസ്റ്റ്‌. ഒപ്പം മഴ തന്ന എല്ലാ  സുഹൃത്തുകള്‍കും .നിന്‍റെ മനസ്സില്‍ നല്ല മഴ പെയ്യെട്ടെ.......... ഒരു നല്ല പെരുമഴക്കാലം ......................

Monday, October 5, 2009

നിന്‍റെ കരച്ചിലിന് മേല്‍ എന്‍റെ ഒരുമ്മ..........



സന്തോഷം ആയിരിക്കാന്‍ എന്തേലും കാര്യങ്ങള്‍ നിലവിലുണ്ടോ.ഇല്ല എന്നാണ് തോനുന്നത്.പക്ഷെ ചിലര്‍ക്ക് അങ്ങനെ ഉണ്ട് എന്നറിയുമ്പോള്‍ സങ്കടവും.ചിലര്‍ക്ക് അവന്‍ വിളിച്ചില്ലേ സങ്കടം ,അവള്‍ വിളിച്ചിലെ സങ്കടം ,സര്‍ വഴക്ക് പറഞ്ഞാല്‍ സങ്കടം പറഞ്ഞിലെ സങ്കടം ,തല്ലു കിട്ടിയാല്‍ സകടം കിട്ടിയിലെ സങ്കടം,ക്ലാസ്സില്‍ വന്നാല്‍ സങ്കടം ക്ലാസ്സില്‍ വന്നിലെ സങ്കടം .എന്തൊക്കെ കാരണങ്ങള്‍ ആണ് മാഷെ നിനക്ക് കരയാന്‍,സങ്കടപെടാന്‍.പക്ഷെ നിനക്ക് സന്തോഷികാനോ ഒന്നും ഇല്ല എന്നത് സത്യം .കാരണം എന്റിക്കെ നടനാലും നിന്‍റെ മുഖത്ത് ചിരി കാണുന്ന സമയം വളരെ കുറവാനാലോ.അപ്പോള്‍ നിനക്ക് സന്തോഷികാന്‍ ഉള്ള കാരണങ്ങളെകാള്‍ ഏറെ സങ്കടപെടാന്‍ ഉള്ള കാര്യങ്ങള്‍ ആന്നു.ഇന്നലെ എന്‍റെ ഒരു കൂടുകാരിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കണ്ടു back 2 jail after a nice  weekend .ആരു പറഞു ജയിലില്‍ സന്തോഷം ഇല്ല എന്ന് അറിയില.ചില വിചാരങ്ങള്‍ ആകും അല്ലെ .

                                  കുറെ കൂട്ടുകാരോടൊപ്പം ഇടുക്കി ഡാംന്‍റെ മുകളിലൂടെ നടകുമ്പോള്‍ ആണ് കാര്‍ത്തിക വിളിച്ചത്‌.ഒരു പാവം പെണ്ണ് .ഫോണ്‍ എടുത്തപ്പോള്‍ അവനോട്‌അവള്‍  ആദ്യം ചോദിച്ചത് നീ എങ്ങനാ എല്ലാ സമയത്തും ഇത്ര ഹാപ്പി ആകുന്നത്‌ എന്ന്.എന്ത് പറയാനാ .നിനെപോലെ തന്നെ അവനും നിന്‍റെ അതെ പൊക്കം വണ്ണം പ്രായം ,വിചാരം ,വികാരം ,അപ്പന്‍ അമ്മ സുഹൃത്തുക്കള്‍  ,കറക്കം ഉറക്കം പീഡനങ്ങള്‍ ,വഴക്കുകള്‍ assignments സെമിനാറുകള്‍ ,എല്ലാം നിന്നെ പോലെ തന്നെ .പിന്നെ നിനകെന്താ സന്തോഷിക്കാന്‍ വകയില്ലാതെ 
   എനിക്ക് തോനുന്നു അതിനു വലിയ കാര്യം ഒന്നും വേണ്ട എന്ന് .നല്ല ഒരു മനസ് ഉണ്ടായാല്‍ മതി എന്ന് .അലെങ്കില്‍ പിന്നെ ഒരു നല്ല കോഫി കുടിച്ചാല്‍ ഒരു നല്ല കുളി കുളിച്ചാല്‍ അത് മതി ആ ദിവസം മുഴുവന്‍ നല്ലതാവാന്‍.ഇന്നു വരെ അങ്ങനെ ആന്നു.നാളെ എങ്ങനെ ആകും ഇന്നു പറയാന്‍ ആകില്ല മാഷെ .പക്ഷെ എങ്ങനെ താനെ ആകണം എന്നാണു പ്രാര്‍ത്ഥന .
കുട്ടികളെ കണ്ടിട്ടിലെ.എന്തൊരു സന്തോഷം ആന്നു അവര്‍ക്ക് .എന്‍റെ വലിയ ഒരു  കൂട്ട്  മുഴുവന്‍ കുട്ടികളും ആയിട്ടാ .ഒരു കുടുംബത്തിലെ പുതിയ തല മുറയിലെ ഏറ്റം മുതിര്‍ന്ന ആളായി തമ്പുരാന്‍ പടച്ചു വിട്ടത് മനസ് നിറയെ സ്നേഹിക്കാനും ,അത് കണ്ടു കൊതിപിക്കാനും ആണെന്ന് തോനുന്നു . അല്ലെങ്കില്‍ വാവ, ചിന്നു ,ചിപ്പി ,അച്ചു ഇങ്ങനെ ഒരു 15 എണ്ണത്തെ കൂടെ തന്നത് .അവരോളം നല്ലൊരു സുഹൃത്തുക്കള്‍ വേറെ ഇല്ല എന്നും പലപ്പോഴും തോന്നാറുണ്ട്.അവര്‍ക്ക് ഒന്ന് ചിരിക്കാന്‍ അധികം കാരണം ഒന്നും ആവശ്യമില്ല ,സന്തോഷികാനും.




  പിള്ള മനസ്സില്‍ കള്ളം ഇല്ലാത്തതു കൊണ്ടാണെന്ന് കരുതാം അല്ലെ .എന്തോ ഒരു സുഖം ഉണ്ടേ അവരുടെ ജീവിതത്തിനു .അതിനാലാണ് എന്‍റെ പിള്ളാരോട് വഴക്ക് കൂടി വല്ലപ്പോഴും പോടാ എന്നാ വിളി കേള്‍കുന്നത് .ഫോണ്‍ ചെയുമ്പോള്‍ അവരുടെ സൌണ്ട് ആദ്യം കേള്‍ക്കാന്‍ കൊതികുന്നത് .ഫോണിലൂടെ നാലു തെറി വാങ്ങിച്ചു കേള്‍കുന്നത്.ഒരു സുഖം ഉണ്ടേ.
സന്തോഷിക്കാന്‍ അധികം ഒന്നും വേണ്ട സഖാവെ .ശശി ചേട്ടാന്‍റെ കടയില്‍ നിന്നും ഒരു സ്ട്രോങ്ങ്‌ ചായ മധിരം കൂടി കഴിച്ചാല്‍ മതി ,അല്ലെങ്കില്‍ മമ്മി ഉണ്ടാകുന്ന നല്ല കപ്പ കഴിച്ചാല്‍ മതി ,ഒന്ന് തല നിറയെ വെള്ളം കമത്തി ഒരു നാലു പാട്ടൊക്കെ പാടി ഒന്ന് കുളിച്ചാല്‍ മതി ,അല്ലെ ഒരു നല്ല മഴ കണ്‍ദാല്‍ മതി .എനികൊരു ദിവസം സന്തോഷിക്കാന്‍ ഇതൊക്കെ ധാരാളം സുഹൃത്തേ . 
 എനികൊരു സുഹൃത്തുണ്ട് .ഒരു പാവം കൂട്ടുകാരി.ഒരു നല്ല മഴ വന്നാല്‍ ,നല്ല ഫിലിം കണ്ടാല്‍ ,നല്ല മീന്‍ വറുത്തത് കിട്ടിയാല്‍,അമ്മ ഉമ്മ തന്നാല്‍ ,ഒരു നല്ല song കേട്ടാല്‍ ,കടലില്‍ നല്ല തിര കണ്ടാല്‍ ,നല്ല സ്വപ്നം കണ്ടാല്‍ എന്നെ വിളിച്ചു പറയുന്ന ഒരു പാവം ഒരു പോത്ത്.എന്തൊരു സന്തോഷം അന്നെണോ അവള്‍കത്,എനിക്കും .മനസ് നിരയരുണ്ടേ പലപ്പോഴും .നല്ല വിചാരങ്ങള്‍ അവളെ നയികുന്നത് കാണുമ്പൊള്‍ പെരുത്ത സന്തോഷം.



          നല്ല മനസുണ്ടാകട്ടെ .മനസ് നിറയട്ടെ .നിന്‍റെ ഉള്ളില്‍ മഴ പെയട്ടെ നല്ല  തുലാമഴ .സന്തോഷതിന്‍റെ പെരുമഴ .ഭൂമിയില്‍ നന്നായി സതോഷികുന്ന എല്ലാവര്‍ക്കും നല്ല വന്ദനം നല്ല നമസ്കാരം .........നിന്‍റെ കരച്ചിലിന് മേല്‍ എന്‍റെ ഒരുമ്മ ........................

Thursday, October 1, 2009

"കുഞ്ഞിനു വറ്റിനായ് മേനി വില്‍ക്കും തെരുവ് പെണ്ണിന് മറയാണ് ഗാന്ധി "

ആരാണീ ഗാന്ധിജി ടിന്‍റു മോനെ ഭയങ്കര സംശയം പെണ്ണിന് മറയാണ് 
ആരോടാ ഒന്ന് ചോദിക്കുക 
നേരെ പോയതേ ഷെറിന്‍ന്‍റെ അടുത്തേക്ക് ഗൂഗിള്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്തതല്ലേ  അല്പം വിവരം ഉണ്ടാകും എന്ന്  3 വയസുകാരനായ ടിന്‍റു മോനെ തോനിയതില്‍ എന്താ തെറ്റ് .
                    ഷെറിന്‍ പറഞ്ഞു" മോന്‍ ടി.വി .യില്‍ കണ്ടിട്ടില്ലേ കഷണ്ടി കയറിയ ഒരു അപ്പൂപന്‍ .അതാണ് ഗാന്ധിജി .എനിക്ക് പഠിത്തം ഒക്ക കഴിഞിട്ട് വേണം പുള്ളിടെ ഒരു interview എടുക്കാന്‍ .he is soooooooooooooooooooooooooooooooooooooooooooooo cute "
സംശയം  തീരാത്ത ടിന്‍റു മോന്‍ പിന്നെ ബിജുവിന്‍റെ  അടുത്തെക്കാന്നു പോയത് .ബോംബൈ ജീവിതം കാരണം വല്ലതും കൂടുതല്‍ അറിഞ്ഞാലോ
ബിജു പറഞ്ഞു "ആരെ നമ്മുടെ ഗാന്ധിജിയോ?നിനകറിയതില്ലേടാ?അതെന്താടാ നിനക്ക് അറിയാത്തത് ?നിന്‍റെ വീടുകാര്കു  അറിയാമോടാ ?"
ഒരു ചെറിയ ചോദിയത്തിനു 3-4 വലിയ ചോദിയം കേട്ട ടിന്‍റു മോന്‍ പേടിച്ചു പോയെ അവന്‌ ഗാന്ധിജിയെ അറിഞ്ഞിലെലും വേണ്ടാ രക്ഷപെട്ട മതി എന്നയീ .
പിന്നെ പോയത് അമി,ദേവിക എന്നിവരുടെ അടുത്ത്. വലിയ സ്തലങ്ങളില്‍ പഠിച്ച പിള്ളാരല്ലേ വല്ല വിവരവും ഉണ്ടായാലോ ."ഗാന്ധിജി.യു മീന്‍ നമ്മുടെ ഗാന്ധിജി . അത് നമ്മുടെ ലെഗ്ഗെ രഹോ മുന്നബായ്യിലെ നടന്‍ അല്ലെ .എന്താ അഭിനയം സമ്മതികണം"
എന്‍റെഅമ്മോ ടിന്‍റു മോന്‍റെ ഉള്ള വിവരവും പോകുമോ അവസാനം ചെന്ന് പെട്ടത് ലെക്ഷ്മിടെ അടുത്ത് .ലെക്ഷ്മി സ് .ആകട്ടെ വെള്ളത്തിന്‍റെ പുറത്തും .പിന്നെ ഉറകം തൂങ്ങിയും .ഗാന്ധിജി .ഓഹോ പുള്ളിയോ നമ്മല്ക് വര്‍ഷത്തില്‍ 2 അവധി തന്ന മഹാന്‍ .
എന്ത് പറയാന്‍ .ടിന്‍റു മോന്‍ നേരെ ലെക്ഷ്മി എ ടെ അടുത്തെത്തി ."ഗാന്ധിജി ഈസ്‌ എ ഗുജറാത്തി,അമ്മ ഈസ്‌ എ ബംഗാളി ,ഇംഗ്ലീഷുകാര്‍ ഈസ്‌ എ എരപാളി ,ഗാന്ധിജി ഈസ്‌ എ സമരാളി ,പിന്നെ ഒരു എതിരാളി ,എന്‍റെ അപ്പന്‍ ഈസ്‌ എ ബംഗാളി അമ്മ ഈസ്‌ എ തമിഴാളി ഞാന്‍ ഒരു മലയാളി ."
അന്ന് രാത്രി ഗാന്ധി അപ്പൂപന്‍ ടിന്‍റു മോന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞു "മോനെ നിനക്ക് വേറെ തൊഴിലൊന്നും ഇല്ലേ കല്യാണം കൂടാന്‍ വന്നാല്‍ സദ്യ തിന്നാല്‍ പോരെ .അവധി കിട്ടിയാല്‍ കളിച്ചു നടന്നാല്‍ പോരെ എന്തരടെ വേണ്ടാത്ത പണിക്ക് പോകന്നത്.പോയെ നിന്‍റെ പണി നോക്കാടെ "
........................................

നിന്‍റെ ഉറകത്തില്‍ ഗാന്ധിജി അങ്ങനെ പറയട്ടെ .ഗാന്ധി ജയന്തി ആശംസകള്‍ .

Monday, September 28, 2009

തലതിരിവിന്റെ ലോകത്തെ ചില നേരറിവുകള്‍ ...............................


ഭയമാകുന്നു എനിക്ക് .തല തിരിഞ്ഞ ഈ ലോകത്ത് ജീവിക്കാന്‍ .ജീവന്‍ തന്ന തമ്പുരാന് നന്ദിയും ജീവിക്കാന്‍ അനുവധിച്ചതിനു നസ്കാരവും പറഞ്ഞു കഴിയുമ്പോള്‍ ആത്മഹത്യകളെ പ്രണയിക്കുന്ന ഒരു സമൂഹത്തെ അന്ന് ഞാന്‍ കാണുന്നത് .ഭയകാതെ ഞാന്‍ എന്താണ് ചെയ‌ുക
ചിന്തകളിലെക് വഴി വയ്കുന്നത് പഴയ ഒരു മാതൃഭൂമി weekly il വന്ന ഒരു cover story .'മെഴുകുവണ്ടിയായീ അവള്‍ മരണപാളതിലെക് നടന്നു കയറി'.(2009 march 15).2008 may 9thinu മരണത്തിനു തല നീട്ടി നല്കിയ ഷൈന സക്കീര്‍ എന്ന 28 കാരിയുടെ ജീവിതം .ആത്മഹതിയക് വഴി മുട്ടിയ എന്തോ ഈ കവയിത്രിയില്‍ ഉണ്ടായിരുന്നു .കവിതകളും കുറിപ്പുകളും എഴുതിയപോഴൊക്കെ മരണത്തിന്‍റെ മണം അതില്‍ ഷൈന കുറിച്ചു വെച്ചിരുന്നു .

" തലച്ചോറുകല്‍കുള്ളില്‍ പുകയുന്ന
മരണത്തിന്‍റെ മണം
അവസാനത്തെ അത്താഴത്തിന്റെ രുചി
നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്ദം
നഖങ്ങല്കുള്ളിലും മറഞ്ഞിരുന്നു
ചീഞ്ഞു നാറുന്ന പാപത്തിന്‍റെ മാംസം .........
എല്ലാം പറയുന്നതു
പകലിന്‍റെ രാത്രിയുടെ
നഷ്ടങ്ങളെ പറ്റി
ഉറങ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെ പറ്റി
എനിക്ക് നഷ്ടപെടുത്തണം
അതിലൂടെ എനിക്ക് നേടണം
നിങ്ങള്‍കും നേടിതരണം"(മരണത്തിന്‍റെ മണം )

പക്ഷെ ഏറെ സങ്കടം തോന്നിയത് ചെറുപത്തില്‍ ഏറെ ഇഷ്ടമുള്ള വസ്തുകള്‍ എന്നതിന് മയില്‍‌പീലി,പാവ,ബലൂണ്‍,എന്നോകെ എഴുതി ഏറെ ഇഷ്ടമുള്ളതു ആരെ എന്നതിന് നിഷ്കലംഗരായ കുട്ടികളെ എന്നെഴുതിയ ഒരു കൌമരകാരി ഏറ്റവും ചെയ്യാന്‍ ആഗ്രഹികുന്നത് ആത്മഹത്യ എന്നും നിരാശ തോനുന്നത് ആത്മഹത്യ ശ്രമങ്ങള്‍ പരാജയപെടുമ്പോള്‍ എന്നും എഴുതുബോള്‍ വിറങ്ങലിച്ചു നില്‍കുകയാണ്‌ എന്‍റെ മനസ്സ്.

ഒടുവില്‍ സില്‍വിയ പ്ലാത്തും,എമിലി ദിക്കിന്സനും,വര്‍ജീനിയ വൂള്‍ഫും ,രാജലക്ഷ്മിയും ,നന്ദിതയും എല്ലാം കാട്ടിയ വഴികളിലൂടെ ഷൈനയുടെ ജീവനും .പക്ഷെ ഏറെ മാരകമായി തോന്നിയത് തുടര്‍ന്ന് വന്ന ആഴ്ച്ചകളിലെ മാതൃഭൂമി ആഴ്ച്ചപതിപില്ലേ വായനകാരുടെ പേജില്‍ ധാരാളം ആളുകള്‍ ആത്മഹത്യയെ മഹത്വവല്‍കരികുന്നത് കണ്ടപോളാണ്.തല തിരിഞ്ഞ ലോകത്തിന്‍റെ വൈകൃത്യങ്ങള്‍ .

എന്താണ് ഇവരിങ്ങനെ ആത്മഹത്യകളെ പ്രണയികുന്നത്‌.വിഷാദത്തിന്റെ പാത്രമായതാണോ.അറിയില്ല .പക്ഷെ ഓര്‍കുന്നത് ഗ്രഹം ഗ്രീന്‍ന്‍റെ ഒരു വാചകമാണ്.

"എഴുത്ത്
ഒരു ചികിത്സ രൂപമാണ്.എഴുതാത്തവര്‍
ചിത്രം വരക്കാത്തവര്‍,സംഗീതന്ജാര്‍ അല്ലാത്തവര്‍
എങ്ങനെ ഭ്രാന്തിനെയും വിഷധതെയും ഭീതിയെയും
മറികടന്ന് രക്ഷപെട്ടതെനോര്‍കുമ്പോള്‍ ഞാന്‍ അത്ബുതപെടുന്നു."

അങ്ങനെയെങ്കില്‍ എന്തെ ഈ എഴുത്തുകാര്‍ ആത്മഹത്യകളെ പ്രണയിച്ചത്‌.അതിനെ മുറുക്കെ പുണര്‍നതു.എനിക്ക് തോന്നുന്നു ജീവനം എന്ന കലയെ പുണരാത്തതകം.

എനിക്ക് തോന്നുന്നു ചെറുപത്തില്‍ അമ്മടെ കൈയില്‍ നിന്നു ചന്തിക് നല്ല വടി പ്രയോഗം കിട്ടുന്നത് നല്ലതാണെന്ന് .എനിക്ക് തോന്നുന്നു നല്ല മഴകാലത്ത് കൂടുകരോടൊപ്പം ചെളിയില്‍ ഉരുളുന്നതും നല്ലതാണെന്ന് .ഇതാവാം വികൃതമായ ഈ ചിന്തകളുടെ ലോകത്ത് എന്നെ ജീവിക്കാന്‍ പ്രേരിപികുന്നത് .

പുതിയ തലമുറയില്‍ ഏറെ വളരുന്ന ഒന്നായ്‌ മാറുകയാണ് ആത്മഹത്യ ചിന്തകള്‍.ജീവിതത്തെകുരിച്ചുള്ള പ്രതിക്ഷ നഷ്ടപെടുന്നവര്‍ ,ജീവനത്തിന്റെ കൊതി ഇല്ലാത്തവര്‍ .പത്രങ്ങള്‍ തുറന്നാല്‍ സ്ഥിരം സംഭവങ്ങളില്‍ ഒന്നയിത് മാറുന്നു.

സ്വയം നേരിടാന്‍ കരുത്തില്ലാത്തത്താകം ഇങ്ങനെ സംഭവിക്കാന്‍ കാരണം.ഒറ്റയ്കിരുന്നു നിന്‍റെ മനസിന്‍റെ ചോദ്യങ്ങളെ നേരിട്ടിടു എത്ര നാളായി .നിന്‍റെ മനസിനെ നേരിടാന്‍ പേടി ആയിട്ടല്ലേ നീ നിന്റെ mobil ന്‍റെ keypad ഇല്‍ വിരല്‍അമര്തുനത്‌.ഏതെങ്കിലും മാഗസിന്‍റെ മുന്‍പില്‍ നീ മുഖം അമര്‍ത്തുന്നതു.ഒന്നു നേരിട്ടു നോക്കൂ സുഹൃത്തേ നീ നിന്‍റെ മനസിനെ.നിന്റെ ഉള്ളു ശാന്തമാകും .

gloomy sunday എന്ന വിലകപെട്ടൊരു ഗാനം ഉണ്ട് ചരിത്രത്തില്‍ .വിലകപെട്ട കനി എന്നപോലെ ."മാലാഖമാര്‍ നിന്നെ എനിക്ക് വീണ്ടും തരില്ല.എന്നാല്‍ ഞാന്‍ നിനോടൊപ്പം ചേര്‍ന്നാല്‍ അവര്‍ക്കതില്‍ രോഷമുണ്ടാകുമോ"എന്ന വരികള്‍. ഇതു കെട്ട് വിഷാതതിലെകും,മരണത്തിലെകും കാല്‍ വച്ചവര്‍ നിരവധി .ഗാനം ചിട്ടപെടുത്തിയ ആളും ,കവിയും തല വച്ചതും ആത്മഹത്യയിലെക്.

തിരകിന്‍റെ ഈ ലോകത്ത് നീ നിന്നെ അറിയണം എങ്കില്‍ ഒന്നു ശാന്തമായി ഇരിക്കയാണ് നല്ലത് .അമേരികയിലും മറ്റും ഗാര്ര്‍ജറ്റ് ഫ്രീ ഡേ എന്നതിന്‍റെ ആരംഭവും ഇതിലാണ് .ഒരു ദിവസം നിന്‍റെ mobile attend ചെയ്യാതെ ,ഒരു ദിവസം ഇ മെയില് വായികാതെ നിനകിരികാനവുന്ന ദിനം.എന്നിട് നിന്‍റെ മനസിന്നെ ഒന്നു നേരിട്ടു നോക്കൂ.നിനക്ക് കാണാം ഒരു വിളക്ക് .

സാധികുമെങ്കില്‍ 'ജീവിതം -മുരിവേടിട്ടും ആത്മഹത്യ ചെയത്തവന്റെ വാക്ക്‌ .'എന്ന പുസ്തകം (edited by fr.j.mundakkal and bins m mathew)ഒന്നു വായിക്കാന്‍ ശ്രമിക്കണേ .അതിജീവനത്തിന്‍റെ രചനകലാണ് .പിടി വിട്ടെന്ന് തോന്നുമ്പോള്‍ നിന്നെ പിടിച്ചുലക്കുന്ന ഒരു വാചകമെങ്ങിലും നിനക്കതില്‍ കാണാം എന്നാണ് എന്‍റെ വിചാരം .

അടുത്തയിടെ ആത്മഹത്യ ചിന്തകള്‍ വഹിക്കുന്ന കുറെ ഏറെ ആളുകളെ കാണുകയുണ്ടായി.ഇതെഴുതുന്നതിനു ഒരാഴ്ച മുന്‍പും ജീവികണ്ട എന്ന് പറഞ്ഞ തന്‍റെ സുഹൃത്തിനെ കുറിച്ചു ഒരു സുഹൃത്ത് പറയുകയാണ്.കേള്‍കുമ്പോള്‍ കരയാനാണ് തോന്നുക .ഉറക്കെ നിലവിളിച്ചൊരു കരച്ചില്‍ .ജീവിതത്തെ കൊതിയോടെ പുണരുബോഴും ഇങ്ങനെ ചില ജീവിതങ്ങള്‍ കാണുന്നതില്‍ സങ്കടം .

സാദികുമെങ്കില്‍ ഒന്നു കരയു സുഹൃത്തേ .ആര് പറഞ്ഞു കരച്ചില്‍ മോശമാണെന്ന് .ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് ,കരച്ചില്‍ പെന്നുങ്ങല്ക് മാത്രം അവകാശപെട്ടതാണെന്ന് ?ഒരു കരച്ചില്‍ കൊണ്ടേ മാറാവുന്ന സങ്കടങളെ നിനക്ക് കാണൂ സുഹൃത്തേ .ഉള്ളു തുറന്ന ഒരു കരച്ചില്‍.കുളിക്കാന്‍ കയറുമ്പോള്‍ പൈപ്പ് തുറന്നു അതിന്‍റെ ശബ്ദത്തില്‍ ഒന്നു ഉറകെ കരഞ്ഞു നോക്കൂ .

നിന്‍റെ കാല് പിടിക്കയാണ്‌ .നിന്‍റെ ജീവനെയും ജീവിതത്തെയും ഒന്നു സ്നേഹിക്കണേ .ഒന്നു നിന്നെ നേരിടന്നെ.ജീവനത്തിന്റെ കല പരിശീലികണേ.ജീവികുന്നവരെ എന്തിനാണ് നീ വഴിതെട്ടികുന്നത്.പ്രിയ സുഹൃത്തേ എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ് .എന്‍റെ ആയുസ് നിന്‍റെ ഒപ്പം മുഴുപിക്കണം എന്ന ആശ എനികുണ്ട്.നിന്‍റെ ഒപ്പം കൈകോര്‍ത്തു നടന്ന കടലിനെ സ്നേഹത്തിന്‍റെ പര്യായം ആക്കാനാണ് മോഹം .എന്തിനാണ് നിന്‍റെ ജീവിത തര്‍പ്പണത്തിന്‍റെ പര്യായമായ്‌ കടല്‍ മാറുന്നത് .

എഴുതി മുഴുപികുമ്പോള്‍ ഒന്നും എഴുതാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഞാന്‍ .കാരണം നിന്‍റെ ജീവിതത്തെ എന്നെക്കാലേറെ(നിന്നെകളും )സ്നേഹിക്കുന്ന മറ്റാരോ ഉണ്ട് എന്ന ചിന്ത തന്നെ .നിന്‍റെ ജീവനെ ഏറെ സ്നേഹിക്കുന്ന ആ പ്രകാശത്തിനു പ്രണാമം .

"Well just to look at your face
Feel better it warms
It is mummy heart of mine
And you are kind to me
No that is not it.its because
You are so young and healthy
No it isnt that either you are so full of life
And i am envious of that
If only i could be like you for
One day before i die"(akira kurusova,ikru)

Thursday, September 24, 2009

എനിക്ക് പ്രണയിക്കാന്‍ കൊതിയാകുന്നു ..............................

''ഭ്രമമാണ്‌ പ്രണയം
വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍
തീര്‍ക്കുന്ന
സ്പടിക സൗതം''(
രേണുക -മുരുകന്‍ കാട്ടാകട)
എനിക്ക് സംശയം ഉണ്ട്.ഭ്രമമാണോ പ്രണയം എന്ന് .അറിയാത്ത ചില കടംകഥകള്‍ .
കലാലയത്തില്‍ വരുമ്പോള്‍ പ്രണയിക്കണം എന്ന ചിന്തയാരുന്നു.വായിച്ചാ പുസ്തകങ്ങളിലും കണ്ടസിനിമകളിലും ,നേരിട്ട കാഴ്ചകളി‌ലും നേരിട്ട ജീവിതങ്ങളിലും,കണ്ണടച്ച സ്വപ്നങ്ങളിലും പ്രണയമുണ്ടായിരുന്നുബഷീറും കമല ദാസും ,ജിബ്രാനും , പിന്നെ സുഘമോ ദേവിയും ,ടൈട്ടനികും അങ്ങനെ എല്ലാം പ്രണയത്തില്‍ആരുന്നു .ഒരു കൌമാരകാരന്റെ ചിന്തകള്‍ പ്രണയത്തില്‍ മുങ്ങികുളിച്ചതില്‍ എന്തടിശയിക്കാന്‍.
പക്ഷെ ജീവിതത്തെ തുറവിയോടെ നേരിടാന്‍ പഠിച്ചപോല്‍ പ്രണയം വെറുമൊരു ജെല്പനംമാത്രമായിപോയെന്ന് തോന്നുന്നു .കാരണം college life അന്ന് പ്രണയത്തെ ശരിയായി കാണാന്‍ തുടങ്ങിയത്അപ്പോള്‍ ഞാന്‍ മനസിലാകി കാണുന്നതല പ്രണയം .ചിന്തികുന്നതല പ്രണയം. ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ഇരികുമ്പോലും അവനെ മറ്റൊരു ലോകത്തില്‍ മറ്റൊരു ലോകത്തില്‍ ആക്കിയ പ്രണയം തന്നെ അവന്‍റെ ജീവിതത്തെപോരുത്തകേടുകളിലെക് വലിചിഴച്ചപോള്‍ ഞാന്‍ മനസിലാകി പ്രണയം ശരിയല്ല എന്ന് .2 വര്‍ഷം കണ്ടുമുട്ടാതെപ്രണയിച്ചു ചിന്തകളും ഭാഷണങ്ങളും സ്വപ്നങ്ങളും ഒരുമിച്ചു കണ്ട ഒരുവന്‍റെ പ്രണയം കൂടികാഴ്ച്ചക് ശേഷംഎന്തോ കാരണത്താല്‍ തകര്‍ണടിഞ്ഞപ്പോള്‍ ഞാന്‍ അറിഞ്ഞു പ്രണയം അന്ധമാണെന്ന്.
എന്താണ് നമ്മുടെ പ്രണയങ്ങല്ക് സംബവിക്കുനത്.കലാലയത്തില്‍ പ്രണയം ഒരു fascination മാത്രമായ്‌ മാറുകയാണെന്ന് തോന്നുന്നു.disposable സംസ്കാരത്തിന്‍റെ വകഫേധം.വസ്ത്രങ്ങള്‍ മാറ്റുന്നലാഖവത്തോടെ പ്രണയങ്ങള്‍ മാറുന്ന യുവത്തം.കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതു statusന്‍റെ ഭാഗം .ഇങ്ങനെയാണ് college പ്രണയങ്ങളുടെ ഇന്നത്തെ അവസ്ഥ .
മാറിയിരിക്കുന്നു നിന്‍റെ പ്രണയങ്ങള്‍.മുന്‍പ് നിന്‍റെ കണ്ണില്‍ സ്നേഹത്തിന്‍റെനനവുണ്ടായിരുനെങ്ങില്‍ ഇന്നു കാമത്തിന്റെ നോട്ടമാണ് .മുന്‍പ്‌ നിന്‍റെ നാവില്‍ ജീവിതത്തിന്‍റെനേരുണ്ടയിരുനെങ്ങില്‍ today അസ്വരസ്യങ്ങളുടെ കൈപാനുള്ളത്.കാപ്പി കപ്പിന് ഇരുപുറവും ഇരുന്നു നമ്മള്‍നെയ്തുകൂട്ടിയ നേരുകല്ലാല ചാറ്റിങ്ങില്‍ നീ കാണുന്ന .ടി പ്രണയം .ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമഎന്നെ കരയിപ്പികുന്നതും അതിനാലാണ് .
ഋതുഭേദങ്ങള്‍ മാറുമ്പോഴും നീയെന്തേ എന്നെ അറിയാത്തത് (നിന്നെയും ).ഋതുവില്‍ പറയുന്നുണ്ട് "സ്നേഹംഎന്നത് സത്യതോടാണ് ചേര്‍ന്ന് നില്കേണ്ടത്.അസത്യതോടല്ല" എന്ന് .പക്ഷെ കാണുന്ന പ്രണയമെല്ലാംവിക്രുതമാകുന്നതെന്തേ .
പഴമയുടെയും പുതിയതിന്റെയും പ്രണയങ്ങളെ വരച്ചു കാട്ടി കൂടുതല്‍ വിക്രുതമാകാന്‍ഞാന്‍ ഒരുങ്ങുന്നില്ല.നിന്‍റെ മുഖത്തിന്‍റെ ഭംഗിയെ അത് കോടിപിക്കുകയെ ഉള്ളൂ .പക്ഷെ എന്‍റെ സുഹൃത്തേ നീഎന്തെ ഇങ്ങനെ .നിന്‍റെ പ്രണയം എന്തെ ഇങ്ങനെ.
എന്നിരികിലും പ്രണയത്തെ വെറുക്കാന്‍ എനികാവില്ല.പ്രണയത്തെ വീണ്ടും ഞാന്‍ പ്രണയിച്ചുപോകുകയാണ് .വീണ്ടും പ്രനയികാന്‍ അന്ന് സുഹൃത്തേ ആശ .പക്ഷെ തുറന്നു പറയട്ടെ നേരുള്ള പ്രണയം ആകണംഎന്ന കൊതി എനുകുണ്ടേ."പ്രണയം സാധ്യമല്ല. അത് ഫിക്ടഷന്‍ മാത്രമാണ് .കാല്‍പനിക പ്രണയം യഥാര്‍ത്ഥ്യംഅയ ഒരു അവസ്ഥയാണ്‌ ."എന്ന കഥാകാരനായ ബി.മുരളി പറയുന്നതിനോട് ചിരിച്ചുകൊണ്ട് സോറി സഖാവെ എന്ന് ഇപ്പോഴും പറയാന്‍ സാധികുന്നത് അതിനാലാവാം .കാരണം ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു .
"over the dark water
flies the returning dove
holding the morning in its beak
speak to me with your love" (john smith)
പാളിയ പ്രണയങ്ങലോടോപം ഭ്രമിപികുന്ന ചില പ്രണയങ്ങളും കാണാന്‍ സാതികുന്നു എന്നതാവാം പ്രണയത്തെപ്രണയിക്കാന്‍ സാധികുന്നത്.ഏറെ സന്തോഷിപ്പിക്കുന്ന ധാരാളം ജീവിതങ്ങളെ അടുത്തറിഞ്ഞ ഭാഗ്യംസുഹൃത്തുകളെ പോലെ ജീവിക്കുന്ന കുടുംബങ്ങള്‍ .
ഏറെ അറിയുന്ന ഒരു കുടുംബമുണ്ട്.ഒരേ കുടുംബം എന്ന് പറയാം . ജീവിതത്തിന്‍റെവസന്തകാലത്ത് പ്രണയിച്ചു കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളില്‍ എത്തിയ ജീവിതം .ഇന്നും അവര്‍ പ്രണയിക്കുന്നുതല്ലു കൂടിയും ,പിണങിയിരുന്നും,പിണക്കം മാറിയും മുന്‍പതെക്കള്‍ ഏറെ കരുത്തോടെ പ്രണയിച്ചു ജീവികുന്നത്കാണുമ്പൊള്‍ എനിക്കും പ്രണയിക്കാന്‍ തോന്നുന്നതില്‍ എന്താണ് അത്ഭുതം .
സുഹൃത്തേ എന്‍റെ പ്രണയം നിന്നോടാകം ,നിനോടുള്ള എന്‍റെസ്നേഹത്തിനോടോ,എന്നോടുള്ള നിന്‍റെ സ്നേഹത്തിനോടോ ആക്കാം.അതിനൊരു പവിത്രതനിലനില്കുന്നതുന്നലവം അമി എന്ന കമല ദാസിനു മനുഷ്യരെയും മൃഗങ്ങളെയും ഒരേ പോലെ (5 പൂച്ചകളെയും 4 പട്ടികളെയും .........എന്നൊരു വാചകം പറഞ്ഞിരുന്നു.മറന്നു പോയി കൃത്യം .കണ്ക്കുകല്ക് അല്പംപിറകിലാണ് കണക്കുകൂട്ടലുകല്കും)പ്രണയികുമ്പോഴും ആദ്യ പ്രണയം കൃഷ്ണനോടും,അവസാന പ്രണയംകൃഷ്ണനോടും എന്ന് പറയാം സാധിച്ചത് .അതിനാലാണ് മതിലിനപ്പുറം നിന്നു ബഷീറിനു പ്രണയിക്കാന്‍ സാധിച്ചത്എന്താണ് സുഹൃത്തേ അപ്പോള്‍ പ്രണയം .
ചില പോരുതങല്‍കും പോരുതകെടുകല്കും വിധേയരകുമ്പോഴും തുറവിഉണ്ടാകണം.ഉത്തമഗീതം (അറിയില്ലേ ബൈബിളിലെ സോളമന്റെ പുസ്തകം .വാലന്‍ന്റൈന്‍ ഡേയില്‍ നമ്പൂതിരിവരച്ച ചിത്രങ്ങള്‍ നിറഞ്ഞ song of songs എന്ന ഡി.സീ.ബുക്ക്‌ ഗ്രന്ഥം പ്രണയിനിക് കൊടുത്താല്‍ മാത്രം പോരതുറനോന്നു വായിക്കാനും സാധിക്കണ്ണം)വായികുന്നത് നല്ലതാണു .തുറവിയുണ്ടാകും.(ചിലപ്പോള്‍ നോguaranty)
ഒടുവില്‍, പ്രണയമാണ് സുഹൃത്തേ മനസ് നിറയെ .സത്യം .ഇതെഴുതുമ്പോള്‍ കണ്ണ് നിറയുന്നത് പ്രണയംഇല്ലാത്തതില്‍ ഉള്ള വിഷമത്താല്‍ അല്ല .പ്രണയം ധരാളം ഉള്ള സന്തോഷത്താല്‍ അന്ന് .കടലിനോടു ,ഈശ്വരനോട്‌എന്നോട്‌ പിന്നെ എവിടെയോ നിന്നോടും .കാട്ടാകട സര്‍ പ്രണയം ഭ്രമം അല്ല സര്‍ (ഞാന്‍ എന്തിന്ചുറ്റുപാടുകളെ നോക്കണം ).മറിച്ചു "പ്രണയിക്കുന്നു .അതുകൊണ്ടെ ഞാന്‍ ഉണ്ട് .പ്രണയം സ്വന്തമാകനുല്ലതാണ്സ്വന്തമായാല്‍ തീര്നു പോകുന്നതല പ്രണയം "c.s .chandrika
പരകോടി അന്നുകല്ലേ മുഴുവന്‍ പ്രണയിക്കുന്ന മനുഷ്യ നിനകെന്റെ പ്രണാമം .പിന്നെ നിന്നെപ്രണയിക്കാന്‍ കൊതിക്കുന്ന എന്‍റെ നെഞിന്റെ നൊമ്പരത്തോട്‌ ഒരിതും .പ്രണയിക്കാന്‍ എന്നെ പഠിപിച്ചപ്രപഞ്ച സ്രെഷ്ട്ടാവേ നമസ്കാരം ........................
..............................
അവള്‍ suicide pointil നിന്നും അവനോട്‌ "ഞാന്‍ ചാടാന്‍ പോകുകയാണ് നീ കാണുമോ എന്‍റെ ഒപ്പം "
അവന്‍ പറഞ്ഞു "ഇല്ല പൊന്നെ ഒരിക്കലും ഇല്ല "
അവള്‍ കരഞ്ഞു ഒരു പരുവം അയ്യേ ."അവള്‍ പറഞ്ഞു സ്നേഹമില്ലാത്തവന്‍ നിനകൊരു ഇഷ്ടവും ഇല്ല എന്നോട്‌ "
അവന്‍ ചിരിച്ചു പിന്നെ പറഞ്ഞു "ഞാന്‍ താഴെ കാണും നിന്നെ എന്‍റെ കൈകളില്‍ താങ്ങാന്‍ "
............................................


അവള്‍ അവനെ ഫോണ്‍ വിളിച്ചു ".നീ വരുമോ നാളെ കടല്‍ തീരത്ത് .നമുക്കു തിരമാല എണ്ണി കളിക്കാം "
അവന്‍ പറഞ്ഞു " പ്രിയേ നിന്‍റെ കൂടെ ഞാന്‍ എവിടെയും വരും .ലോകത്തിന്‍റെ ഏത് കോണിലും നരകത്തില്‍അയ്യാലും ഞാന്‍ വന്നിരികും (മഴ ഇല്ലെങ്കില്‍ മാത്രം )"
. . . . . . , .

Tuesday, September 22, 2009

അമ്മക്ക്‌ ഒരുമ്മ ...................................

അമ്മ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്‌ എന്നതാണ് അമ്മയെ പറ്റിയുള്ള എന്‍റെ ആദ്യ കുമ്പസാരം .അമ്മ സ്നേഹിച്ചതുപോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല എന്നത് എന്‍റെ പശ്ചാത്താപവും .
അമ്മ തന്ന സ്വാതന്ദ്രതിന്റെ ബലത്തിലാണ് എന്നും ഞാന്‍ എന്‍റെ ഇടങ്ങള്‍ കണ്ടെത്തുന്നത് .അമ്മ സ്വാതന്ദ്രം അനുവദിച്ചതോ പലരോടും പോരുത്തകേടുകള്‍ക്ക് വിധേയ ആയും (പലരോടും എന്നതിനേക്കാള്‍ ഒരുപാടു എന്നതാകും better).ഈ സ്വാതന്ദ്രതിന്റെ കരുത്തില്‍ ആണ് എന്‍റെ പോരുതങ്ങളും പൊരുത്തക്കേടുകളും .എന്‍റെ ചിന്തയെയും, ഭാഷനത്തെയും,യാത്രയെയും എല്ലാം പ്രേരിപിക്കുനതും അമ്മയാണ് .അമ്മയോട് പറയാതതായി ഒന്നും ഇല്ല എന്നത് അഹംഗരം ആക്കും .പക്ഷെ അതൊരു സത്യം അന്ന്.
പക്ഷെ ഇത്രയും സ്വാതന്ദ്രം അനുവദിച്ചിട്ടും ചില നിയന്ത്രന്നങ്ങല്ക് ഞാന്‍ വിധേയന്‍ ആകുന്നതില്‍ ഞാന്‍ അത്ഭുതപെടാരുന്ട്. അത് സ്നേഹത്തിന്റെ പുറത്തുള്ള നിയന്ത്രണമാണ് എന്നത് എന്നെ കൊതിപ്പിക്കുകയും ചെയ്യുന്നു.അതുകൊണ്ടാക്കാം ഒരിക്കലും നിയന്ത്രണം വച്ചിട്ടില്ലാതപോഴും ചില നിയന്ത്രനങല്ക് ഞാന്‍ സ്വയം വിധേയന്‍ ആകുന്നത്‌ . ഓരോ തവണയും യാത്ര പറഞ്ഞിരങുമ്പോള്‍ കണ്ണുനീരോടെ മാത്രം യാത്ര അയക്കുന്ന അമ്മയെ ഒര്കുമ്പോള്‍ എങ്ങനാണ് എന്നികു വഴി തെറ്റാനാവുക .
എല്ലാ അമ്മമാരും പൊന്നമമാര്‍ അല്ലാത്തത് പോലെ എന്‍റെ അമ്മയും ഒരു പൊന്നമ അല്ല കേട്ടോ.ഒരു പാടു സങ്കടങ്ങളും വിഷമങ്ങളും ഉള്ള ജീവിതം .പക്ഷെ എന്തോ എന്‍റെ അമ്മയാണ് എന്‍റെ best friend.so ആദ്യ എഴുത്ത് അമ്മയെപറ്റി ആക്കട്ടെ എന്ന് കരുതി .ഒരു പാടു എഴുതാന്‍ ഉണ്ട് അമ്മയെ പറ്റി .പിന്നെ എഴുതാം അല്ലെ
ഒടുവില്‍ മാപ്പ് നിന്നെ വേദനിപിച്ചതിനു,കരയിചത്തിനു.എല്ലാം മാപ്പ് .നിന്‍റെ കൂടെ ഒന്നു കിടക്കന്നം എനിക്ക് ആ ചൂടു പറ്റി .പിന്നെ നിന്‍റെ തിരു നെറ്റിയില്‍ ഒരുമ്മ .ഭൂമിയിലെ എല്ലാ സ്നേഹത്തിനും -അമ്മമാര്‍കും -എന്‍റെ പ്രണാമം.