Friday, October 23, 2009

ഈ രാവ്‌ തീരും മുന്‍പേ...............


നീ രാവ്‌ കണ്ടിട്ടുണ്ടോ.എങ്ങനേ കാണാന്‍ അല്ലെ അന്തി വരെ പണി എടുത്തു ഒന്ന് കിടക്കണം എന്ന ആശയോടെ വരുന്ന നിനക്കെവിടെ രാവ്‌ കാണുവാന്‍ നേരം അല്ലെ(പക്ഷെ നിന്നെക്കാലേറെ പണി ചെയ്യുന്ന ഞാന്നും കൂട്ടുകാരും രാവുകള്‍ കാണാതെ ഉറങ്ങില്ല എന്ന് പറയുവാന്‍ എനിക്കല്‍പം അഹങ്ങാരം ഇല്ലാതില.)രാവിനെ കാണാന്‍ ആരും ശ്രമിക്കാറില്ല എന്നതാണ് ഏറെ സങ്കടം തരുന്നത് .പകലിനെകള്‍ ഏറെ രാവിനാണ് സുഹൃത്തേ ഭംഗി കൂടുതല്‍.രാവിനോളം നേര് വേറെ ഒന്നിനും ഇല്ല കുഞ്ഞേ ,രാവിനോളം പര്യായങ്ങളും വേറെ ഒന്നിനും ഇല്ല കൂട്ടുകാരാ(മുഖങ്ങളും)
രാവ്‌ കാണാന്‍ തുടങ്ങിയത് കോളേജില്‍ ചേര്‍ന്ന ശേഷമാണു.(അതിനു മുന്‍പ് രാവ് ഇല്ലായിരുന്നതല.കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം)കൂടുകരോടൊപ്പം നടവഴികളില്‍ രാവ്‌ കാണാന്‍ തുടങ്ങിയത് അങ്ങനെ ആണ്.ബോബോ എന്ന തോമയും മിഥുനും പിന്നെ അന്ധനായ(ചുമ്മാ)ജസ്റ്റിനും യാത്രയ്ക്കു കൂടു ഇവരായിരുന്നു.വഴിയോര കാഴ്ചകള്‍  കണ്ടു ഞങ്ങള്‍ നടനപോള്‍ ആന്നു രാവ്‌ സുന്ദരമാണ് എന്നറിഞ്ഞത്.(മുന്‍പ് വായിച്ചാ പുസ്തകങ്ങളില്‍ മാത്രമായിരുന്നു രാവിന്‍റെ കളി)കൈ കോര്‍ത്ത്‌ നടന്നു എവിടുന്നോ ഭക്ഷണവും കഴിച്ചു തല്ലു കൂടി ഒരുപാടു വര്‍ത്തമാനം പറഞ്ഞു പിന്നെ പല ജീവനങളും കണ്ടു കടലിന്‍റെ  നിലത്തിലൂടെ  നടന്നു കണ്ണ് നിറയെ കടല് കണ്ടു പിന്നെയും നടന്നു കോളേജിലെ ആ വലിയ തലയ്ക്കു കീഴെ ചായുമ്പോള്‍ ഞാന്‍ കണ്ടത് രാവിനെ മാത്രമല്ല എന്നെയും പിന്നെ ചില നല്ല സ്വപ്നങളും ആയിരുന്നു .അവരായിരുന്നു രാവുകളില്‍ എന്‍റെ നല്ല കൂടു .

 എനിക്ക് തോന്നുന്നു രാവ്‌ ഏറ്റം നന്നായെ കാണുന്നത് പത്രപ്രവര്‍തകര്‍കും എന്ന്.പത്ര പ്രവര്‍ത്തനം പഠികുന്നത്തിന്‍റെ  ഗുണം അല്ല കേട്ടോ .പക്ഷെ രാവിന്‍റെ ഈ സ്വതന്ദ്രം ഏറെ കണ്ടിടുണ്ട്  ഞങ്ങള്‍.രാവും .പിന്നെ ഓരോ ദിനങ്ങളുടെ ആരംഭവും കാണാതെ ഉറങ്ങുന്ന  ദിനങ്ങള്‍ കുറവാണു സുഹൃത്തേ ഇപ്പോള്‍ .പകലന്തിയോളം പണി എടുത്തു തളര്‍ന്നു പിന്നെ നേരെ ഒന്ന് കിടക്കാന്‍ നീ മോഹികുമ്പോള്‍ ഇപ്പോഴത്തെ ദിനചര്യ എന്നെ അതിനു അനുവധിക്കാതത്തില്‍ ആദ്യം ഏറെ സങ്കടം ഉണ്ടായിരുന്നു പക്ഷെ പിന്നെ  ഞാന്‍ അറിഞ്ഞു ഇതാണ്  ഞാന്‍ കൊതിച്ച നല്ല കാലം എന്ന് .ഓരോ ദിനത്തിന്‍റെയും ആരംഭവും അവസാനവും  കാണാന്‍ കഴിയുന്ന എത്ര ആളുകളെ നിനക്കറിയാം  .കഴിഞ്ഞ മൂന്ന് മാസാമായി  ഞാന്‍ കാണുന്ന കാഴ്ചയില്‍  ഒന്ന്  ഇതാണ് .
രാവിന് നല്ല മുഖം  മാത്രം അല്ല സുഹൃത്തേ ഉള്ളത്.ചില വേര്‍പാടിന്‍റെ  കരച്ചില്‍ ഉണ്ട്.വിശപ്പിന്‍റെ  രോദനം ഉണ്ട്  നിന്‍റെ അപ്പന്‍റെ വിയര്‍പിന്‍റെ    ക്ഷീണം ഉണ്ട്.പിന്നെ എന്തിനോ വേണ്ടി തന്‍റെ മേനി  വില്കുന്ന പെണ്ണിന്‍റെ മണവുമുണ്ട്.പണ്ട്കാലത്ത് നല്ല ഒരു ശീലം നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്നു അത്താഴ പട്ടിണിക്കാര്‍ ഉണ്ടോ എന്ന വിളിച്ചു ചോദിക്കലുകള്‍.അതൊന്നും കേള്‍ക്കാന്‍ ഇല്ല എന്നതാണ് രാവിനെ കുറിചോര്‍കുമ്പോള്‍  ഉള്ള സങ്കടം .ഒപ്പം ഒരു പാട് അമ്മമാരുടെ കരച്ചിലിനോടുള്ള വിധേയത്തവും .
രാത്രി ശാന്തമായ ഒരു സമുദ്രമാണ് സുഹൃത്തേ.നിന്നെ ഒരു പാട് പാഠങ്ങള്‍ പടിപികുന്ന വലിയൊരു പുസ്തകം .ഒരു പാട് മോഹിപികുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പാവം .ഇന്നത്തെ കുട്ടികളെ രാത്രി കാഴ്ചകള്‍ അല്പം കാട്ടിയിരുനെങ്ങില്‍ അവര്‍ അല്പം കൂടി നല്ല മനുഷ്യര്‍ ആയേനെ എന്ന് തോന്നുന്നു പലപോഴ്, അതാണ് സുഹൃത്തേ രാവിന്‍റെ ഭാവം
രാത്രി തട്ടടികാന്‍ പോകുന്ന സ്വഭാവം ഇപ്പോള്‍ അല്പം കൂടിയിടുണ്ട് .രാത്രി പണികള്‍ എല്ലാം തീര്‍ത്തു അല്പം വാചകവും കഴിഞ്ഞു നേരെ മനോരമയുടെ മുന്‍പിലോ ,ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്‍ഡിലോ കൂടുകരോടൊപ്പം പോയെ തട്ടടികുന്ന നല്ല ദുശീലം .പിന്നെ തിരികെ വന്നു മിഥുന്‍  ചേട്ടനോടോ  കൂടുകരോടോ വര്‍ത്തമാനവും പറഞ്ഞു
  രാവിന്‍റെ ഏതെങ്ങിലും യാമത്തില്‍ അല്പം കൂടി കടന്നു പറഞ്ഞാല്‍ പുലരയില്‍ കിടന്നുറങ്ങുമ്പോള് എനിക്ക് പെരുത്ത സന്തോഷം ആന്നു കൂട്ടുകാരാ കാരണം ഞാന്‍ പുലരിയും കണ്ടില്ലേ.തമ്പുരാന്‍ എന്നെ പുതിയ പുലരി കാട്ടിയില്ലെ.ഇന്നലെ കിടനുറങ്ങിയ എത്ര പേര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാതെ പോകുന്നത്.  രാവ്‌ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഏറെ ആന്നു സുഹൃത്തേ .ശാന്തതയുടെ മുഖമണിയുന്ന രാത്രിക്ക് ചിലപ്പോള്‍ നോവിന്‍റെ കഥ പറയാനുണ്ടാവും.വേദനയുടെ പാട്ട് പാടാന്‍ ഉണ്ടാവും.
കഴിഞ്ഞ ആഴ്ച എഴുതാന്‍ പറഞ്ഞവയില്‍ ഒന്ന് ഒരു ഭക്ഷണശാലയെ കുറിച്ച് ആയിരുന്നു .ചിപ്പി എഴുതിയതാവട്ടെ ഒരു തട്ട് കടയെ പറ്റിയും .തട്ടുകട കാണാതെ  തട്ട് കടയെ പറ്റി എഴുതിയതില്‍ ഞങ്ങള്‍ ചിപ്പിയെ ഒരു പാട് കളിയാക്കി കേട്ടോ.പിന്നെ ആന്നു അതില്‍ അല്പം കാര്യം ഇല്ലേ എന്ന് ചിന്തിച്ചത്‌.ഏതു സ്ത്രീ ആണ്  രാവിനെ ശരിക്ക്  കണ്ടിട്ടുള്ളത് .സമൂഹം അവള്‍ക്ക്  അനുവദിച്ച  ചില  നിയന്ത്രണങ്ങള്‍.അവളോട്‌ കല്പിക്കുന്ന ചില കാര്യങ്ങള്‍.അവള്‍ക്കു നഷ്ടപെടുനാലോ ചില നല്ലകാര്യങ്ങള്‍.ചിലനല്ലകാഴ്ച്ചകള്‍ .


എന്‍റെഏറ്റവും വലിയ സന്തോഷങ്ങളില്ചിലത് എന്‍റെഅനിയനെയും അനിയത്തിയെയും ചേച്ചിയെയും കൂടി രാത്രി കാലങ്ങളില്‍ ധാരാളം  നടക്കുവാന്‍ സാദിച്ചു എന്നതാ.തട്ട് ദോശ പിള്ളര്‍ക്ക് വാങ്ങി നല്‍കി അത് കഴിച്ചു പിന്നെ രാവ്‌ കണ്ടു നടന്നു വീടിലെക് വരാന്‍ പലപ്പോഴും സാധിച്ചതിലാ.ഒരു പാട് ഒന്നും ഇല്ല .പക്ഷെ അത് തന്നത് നല്ല ചില ഓര്‍മകളാ.അത് പറയുമ്പോള്‍ കൂടെ  എന്‍റെ ഒരു കൂട്ടുകാരിയെയും കൂടി ഓര്‍കാത്തിരിക്കാന്‍ വയ്യ കാരണം അളവാണ് ഈ നടത്തങ്ങള്‍ക്ക് കാരണം ആയത് എന്നതാണ് . വീട്ടില്‍ വരുന്ന നേരങ്ങളില്‍ എന്‍റെ അമ്മയെ സോപ്പിട്ടു  ഇതിനു സമ്മതം വാങ്ങിയിരുന്നത് അളവാണ് .വായനിറയെ വര്‍ത്തമാനവും പിള്ളേരെ ചിരിപിച്ചും അവള്‍ എനിക്ക് നല്ല കൂട്ടായി.തിരികെ വന്നു കഴിയുമ്പോള്‍ അല്ലാത്ത ദിനങാളില്‍ 1o മണിക്കേ തല  ചായ്കുന്ന കുട്ടികള്‍ നേരം ഒരുപടായിട്ടും കിടക്കതത്തില്‍ അമ്മയുടെ ചിരിച്ച വഴക്കുകള്‍ .പിന്നെ രാവേറെ ചെല്ലുവോളം ചില സങ്കടം പറച്ചിലും,തമാശകളും പിന്നെ ഒരു പാട് ജീവിതങ്ങളും  അയ്‌ രാവേറെ ചെല്ലുനത് വരെയുള്ള വര്‍ത്തമാനങ്ങള്‍ .പുലരിയില്‍ ഒരുമിച്ചുള്ള പള്ളിയില്‍ പോക്ക് .നീയാണ് കൊച്ചെ  എനിക്ക് ചില നേരുകള്‍ കാട്ടിത്തന്നത് .  സൌഹൃദത്തിന്‍റെ ചില നല്ല രാവുകള്‍ .അവധിക്കു  നാട്ടില്‍ വരുമ്പോള്‍ എന്‍റെ വീട്ടില്‍ വരുന്നത് പോലും ഇതിനെന്ന് തോന്നും പലപ്പോഴും .പക്ഷെ വന്നിട് പോകുമ്പോള്‍ എന്നെക്കാട്ടിലും   സങ്കടം അനിയനും അനിയത്തിക്കും ഉണ്ട് എന്നറിയുമ്പോള്‍ ആണ് ഞാന്‍ ആ രാവിന്‍റെ ഭംഗി അറിയുന്നത് .സുഖമുള്ള രാവുകള്‍ ഇതാണ്  സുഹൃത്തേ .രാവ്‌
 കാണുമ്പൊള്‍ ഇന്നും ഞാന്‍ നിന്നെ ഒര്കാറുണ്ട് എന്നതാണ് നിന്നോടുള്ള എന്‍റെ വന്ദനം
ഒക്ടോബര്‍ 16 വെള്ളിയാഴ്ച.അന്നായിരുന്നു  ശുഭാന്കര്‍ന്‍റെ ജന്മദിനം.15 ലെ രാവ്‌ തീര്‍ന്നു  16  ന്‍റെ രാവിലേക്ക്(അങ്ങനെ പറയാമോ) കടന്നപോള്‍ പത്രത്തിന്‍റെ പണികള്‍ നിറുത്തി ഞങ്ങള്‍ എഴുനേറ്റു.ജിതിന്‍ അവന്‍റെ മൂര്‍ധവില്‍ ഒരുമ്മ നല്‍കി,ഞാനും നവീനും കെട്ടിപിടിച്ചു നന്‍മ നേര്‍ന്നു ,ലെക്ഷ്മിയും ചിപ്പിയും അവന്‌ കൈ കൊടുത്തു നല്ല ജീവിതം നേര്‍ന്നു ചിപ്പി നല്ല പാളയംകോടന്‍ പഴം നല്‍കി കൌഷിക്കും അശോകും ചേര്‍ന്ന് മധുരം നല്‍കി ,എല്ലാരും ഒന്ന് ചേര്‍ന്ന് ജന്‍മദിനം ഗാനം പാടി.നല്ല ജീവിതം ആശംസിച്ചു.പിന്നെ വീണ്ടും എല്ലാവരും പത്രത്തിന്‍റെ പണികളിലേക്ക്.ഞാന്‍ celebrate ചെയ്ത നല്ല ചില ജന്‍മദിനങ്ങളില്‍  ഒന്ന്.ഇത്രയും സുന്ദരമായ ജന്‍മദിന  ആഖോഷങ്ങള്‍, കുറവാണു ജീവിതത്തില്‍.wake up sid എന്ന സിനിമയിലെ ജന്‍മദിനങള്‍ പോലെ ഒന്ന്.രാവ്‌ സുന്ദരമാണ് സുഹൃത്തേ
നിര്‍ത്തുകയാണ് രാവ്‌ കാണാന്‍ സാധിക്കാത്ത എല്ലാരോടും ഉള്ള സങ്കടം പറഞ്ഞുകൊണ്ട് .രാവിലും ഉണര്നിരികുന്ന ചിലരോടുള്ള ആദരവ്‌ കാത്തുകൊണ്ട്,രാവിലും തന്‍റെ മേനി വിറ്റു കുടുംബത്തിനു  അത്താഴം നേടുന്ന നിന്നോടുള്ള പ്രണാമം പറഞ്ഞു കൊണ്ടു പിന്നെ രാവിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എന്‍റെ ചിലരോടുള്ള മുഴുത്ത പ്രണയം പറഞ്ഞുകൊണ്ട് ........

കുട്ടികളെ കണ്ടിട്ടിലെ.ഉറക്കത്തില്‍ എത്ര ശാന്തമാണ്‌ മാഷെ അവരുടെ രാവ്‌ .ശാന്തമായ രാവ്‌ നിനക്കും നേരുന്നു .സ്വപ്നം കാണുന്നതിനേക്കാള്‍ നല്ലത് കണ്ണ് തുറന്നു രാവിലെ നക്ഷത്രങ്ങള്‍ കാണുന്നതാണ് സുഹൃത്തേ .ഒടുവില്‍ ശാന്തമായ ഉറകവും.രാവ്‌ തന്ന നിന്‍റെ ശാന്തതക്കുമേല്‍ എന്‍റെ വന്ദനം ഉറങ്ങികോളൂ സുഹൃത്തേ .നിനോടുള്ള എന്‍റെ നല്ല സ്നേഹത്തോടെ നിന്‍റെ തിരു നെറ്റിയില്‍ നല്ല ഒരുമ്മ രാവിന്‍റെ പാലമണമുള്ള ഒരു മുഴുത്ത ഉമ്മ........
ഈ രാവ്‌ തീരും മുന്‍പേ

7 comments:

justina(anna) said...

ninteee post enne orupadu kothipikunnalo cherukka .i feel very much sad nw i miss ma sweet days na.anyway the topic and the post is too good it make soo many memories i baba.write somthing about 'letters' okk .arada aa koottukari.ammayodu jan chodikkano.(edaa ennekirichum one tim ezhuthane he he he)

jumi said...

u always select unusual topics, joe chetta...
jeevithathinte nerarivukal illathathu kondanu ippozhathe campus ezhuthukar itharam topics il kai vekkan madikkunnathu ennu thonnippokunnu...

"ഇതു സ്ത്രീ ആന്നു രാവിനെ ശരിക്ക് കണ്ടിട്ടുള്ളത് .സമൂഹം അവള്‍ക്ക് അനുവദിച്ച ചില നിയന്ത്രണങ്ങള്‍.അവളോട്‌ കല്പിക്കുന്ന ചില കാര്യങ്ങള്‍.അവള്‍ക്കു നഷ്ടപെടുനാലോ ചില നല്ലകാര്യങ്ങള്‍.ചിലനല്ലകാഴ്ച്ചകള്‍."
sathyam aanu ketto...
rathriyil balconyil irunnum,roomile janalakal thurannum rathriye kaanane kazhiyarullu..

university youth festivalinu vendi kochiyil oru aazhcha jeevikkendi vannappol njanum aswadichu, raavinteyum neram velukkunnathinteyum saundharyam...
veluppinnu randu manikku koottukarkkoppam vishannu porinju thattukada anweshichu nadannathum, 'ente sooryaputhrikku' film le pole paattu padi alanjathum njan othiri ishtappedunna ente naadu enikku tharanja saubhagyangal aayirunnu...!
pinne, ennum kittiyal aa sukham oru asukham aayalo ...!!!
athukondu ippol veendum balcony kondu thripthippedunnu....

p.s: kurachu neendu poyo ennoru samshayam...!

oolen said...

justina cheachi kandippa najn ezhuthiyekkam cheachiyeyum kurichu oru postil kk .pinne kootukariyude peru adutha tavana chocolate vangi varumbol cheviyil parayam

jumi-ravu neeyum asvadikunnathil santhosham.neelam koodi poyathu postino atho commentino

jumi said...

commentinu neelam koodiyo enna chodiche....!!!

nilavu said...

നിന്‍റെ എഴുത്ത് എത്ര സുന്ദരമാണ് സുഹൃത്തെ .നല്ല വായന നല്‍കുന്നു അത് കൂടെ ഒരു പാടു നല്ല ഓര്‍മ്മകള്‍ .പള്ളി പെരുന്നാള് കൂടി നടന്ന ഒരു കാലം.രാവിന്‍റെ യാമങ്ങളില്‍ നക്ഷത്രങ്ങള്‍ കണ്ടു നടന്ന കാലം .ഉത്സവങ്ങളില്‍ വെടികെട്ടും കണ്ടു പിന്നെ മണല്പുറത്തു കിടന്നുറങ്ങി ഒടുവില്‍ നല്ല കുട്ടിയായി വീട്ടില്‍ വന്ന കാലം .എന്തൊക്കെയോ ഓര്‍മിപ്പിക്കുനുണ്ട് നിന്‍റെ എഴുത്ത് . നല്ലത് നല്ല ചിന്തകള്‍ ഉണ്ടാകട്ടെ .നല്ല കഥകള്‍ ലഭിക്കട്ടെ.പിന്നെ എഴുത്തില്‍ നന്‍മ നിരത്താന്‍ ശ്രമിക്കുക.ഭാവുകങ്ങള്‍.

Umesh Pilicode said...

ഓര്‍മ്മകള്‍ ....... ഓര്‍മ്മകള്‍ ..........

ആശംസകള്‍

jithin jose said...

വൈകുന്നേരങ്ങളില്‍ കുന്നിന്‍പുറത്ത്‌ കാറ്റേറ്റ് നില്‍ക്കാറുള്ള നമ്മളെ ഞാന്‍ ഓര്‍ത്തെടുക്കാറുണ്ട്. പാതി രാത്രി ജംഗ്ഷനില്‍ നിന്നും തട്ട് ദോശ കഴിച്ചു മടങ്ങുമ്പോള്‍ നീ പാടാറുള്ള ഗസല്‍ എനിക്കോര്‍മയുണ്ട് . നിലാവുള്ള രാത്രിയില്‍ ഞാനിപ്പോഴും നക്ഷത്രങ്ങളെ എണ്ണാരുണ്ട് . രാത്രി ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ നിന്നു നമ്മള്‍ ഒരുമിച്ച് എണ്ണിയിരുന്നത് പോലെ ....
(വേനപ്പച്ചയില്‍ നിന്ന് )

രാത്രിയാണ് കൂടുകാരാ നല്ലത്
ഓര്‍മകളെ ഓമനിക്കാന്‍ ,പുതിയ ചിന്തകള്‍ക്ക് ,ആരും കാണാതെ ഒന്നു കരയാന്‍ .....എല്ലാം