Thursday, October 8, 2009

പെരുമഴക്കാലം


മഴ നനഞാല്‍ പനി പിടിക്കും എന്ന് നിന്‍റെ കുട്ടികളോട് പറഞ്ഞതാരാണ്.നീ ആണോ ?.എന്തേ നിനക്ക്  മഴ നനഞ്ഞു  പനി വന്നിട്ടുണ്ടോ.സങ്കടമാകുന്നു മഴ നനയാത്ത നിന്‍റെ മക്കളെ കുറിച്ച് ഓര്‍കുമ്പോള്‍.കണ്ണുനീര്‍ വരുന്നു ഞാന്‍ കണ്ട നല്ല കാഴ്ചകള്‍ അവന്‌ കാണാനാവതത്തില്‍.കാരണം ഞാന്‍ മഴ ധാരാളം കണ്ടിട്ടുണ്ട്,നനഞിട്ടുണ്ട് എന്നത് തന്നെ 
             സ്കൂള്‍ കാലം കൂടുതലും ഇടുക്കി ജില്ലയിലെ സ്കൂളികളില്‍ ആയതിനാല്‍ മഴ ധാരാളം കാണാന്‍ പറ്റി എന്നതാണ് വലിയൊരു മഴകാല ഓര്‍മ. ശാന്തമായ മഴയും, ക്രൂരനായ മഴയും അങ്ങനേ മഴയുടെ വിവിധ ഭാവങ്ങള്‍ കണ്ടത് അങ്ങനെ ആണ് . മഴ കാണാന്‍ തുടങ്ങിയത് എന്നാണ് എന്നറിയില്ല. എങ്ങനെ ആണ്  എന്നാ ഓര്‍മയും ഇല്ല .പക്ഷെ  നനയാന്‍ തുടങ്ങിയതിനു എന്‍റെ സ്കൂള്‍ കാലവും ആയി ഏറെ ബന്ധമുണ്ട് .നടന്നു സ്കൂളില്‍ പോയിരുന്ന പെരുമഴ കാലം.മഴ കാലം ആയാലും കുട എടുക്കാന്‍ മടിച്ചു നിന്നിരുന്ന കാലം.കൂടുകാരുടെ കൂടെ നടന്നു സ്കൂളിലും പിന്നെ വീടിലെകും മഴ വെള്ളം തട്ടി തെരുപിച്ചു നടന്നു വന്നിരിന്ന കാലം.മഴ നനാഞ്ഞു വീട്ടില്‍ വരുമ്പോള്‍ ചെറിയ വഴക്ക് പറച്ചിലോടെ തല തുവര്‍ത്തി തരുന്ന അമ്മ പിന്നെ നല്ല ചൂട് കാപ്പി കുടിച്ചു ഒടുവില്‍ വീണ്ടും പിള്ളരോടൊപ്പം മഴയത്തേക്ക് ഇറങ്ങുന്ന കാലം.രാവിലെ മഴ ആണെങ്ങില്‍ പുതപ്പില്‍ നിന്നും ഇറങ്ങ്ങാന്‍ മടിക്കുമ്പോള്‍ കൂടെ വിളിച്ചു കിടത്തിയിരുന്ന അപ്പന്‍.എങ്ങനെ മറക്കാനാണ് ആ കാലം
                 എനിക്ക് തോന്നുന്നു മഴ എന്ന് പറയുന്നതിന് സ്നേഹം എന്നാ പര്യായം കൂടി നല്‍കാം എന്ന് കാരണം മഴ തന്നെ ഒരു സ്നേഹത്തിന്‍റെ നൊമ്പരം അല്ലെ,പ്രണയത്തിന്‍റെ ഭാവം അല്ലെ,വിരഹത്തിന്‍റെ  ഭാവം പിന്നെ എനിക്ക് ഏറ്റവും  പ്രിയമുള്ള സൌഹൃതത്തിന്‍റെ വേഷവും.(പിന്നേ.....................നല്ല രുചികളും,പുതപ്പിനുളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ കിടക്കുന്ന പോലെ കിടന്നു ഒരു ഉറക്കവും)

         5-അം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഴ നനഞ്ഞു വന്നതും പിന്നെ പുസ്തകം ഉണക്കാന്‍ ബാഗില്‍ നിന്നും എടുത്തപ്പോള്‍ മലയാളം പുസ്തകത്തില്‍ വലിയ ഒരു തുള കണ്ടതും മറക്കാന്‍ പറ്റില്ല അങ്ങനേ എത്രയോ സംഭവങ്ങള്‍.പക്ഷെ ഇന്നും എനിക്ക് നല്ലത് നല്‍കുന്നത് സൌഹൃതത്തിന്‍റെ  ചില നല്ല ഓര്‍മകളാണ്
          ഒരു മഴ കാലത്ത്  നനഞ്ഞു പീരുമേടിലെ  കോഫി ഷോപ്പില്‍ കയറി നല്ല ചൂട് കാപ്പിയും കുടിച്ചിരുന്നു മഴ കാണുമ്പൊള്‍ അടുത്ത് വന്നിരുന്ന ഒരു വായാടി പെണ്ണ്.നാട് കാണാന്‍ വന്ന 'പ്രാര്‍ത്ഥന'.വായില്‍ ഒരു പാട് സംസാരവും കയ്യില്‍ ചൂട് ഗ്ലാസും പിന്നെ നല്ല ഒരു മനസും.എന്താണ് പറഞ്ഞതെനോ,സംസരിച്ചതെന്നോ ഓര്‍മയില്ല. പക്ഷെ ഒന്നറിയാം അതില്‍ നിറയെ മഴയും കാപ്പിയും പിന്നെ നല്ല സ്നേഹവും ഉണ്ടായിരുന്നു .ഇന്ന് അങ്ങ് ദൂരെ പുനയിലെ  അവളുടെ ജോലി സ്ഥലത്ത് നിന്നും ഓരോ മഴ കാലത്തും  കത്തുകളും ഫോണ്‍ കോള്‍കളും(............... പിന്നെ നല്ല ചോക്ലേറ്റ്കളും) വരുമ്പോള്‍ എനിക്ക് തോന്നുന്നു അവളെയും എന്നെയും ബന്ധിപികുന്ന കണ്ണി മഴ ആണെന്ന് .മഴ കാലത്ത് മഴ കേള്‍ക്കാന്‍ മാത്രം അവള്‍ വിളികുമ്പോള്‍ ഞാന്‍ അത്ബുതപെടരുണ്ട് മഴയുടെ കളികളെ കുറിച്ച് .
        എനിക്ക് തോന്നുന്നു മഴ എന്നാല്‍ ഏറ്റം നല്ല meaning സ്നേഹം എന്നാണ് എന്ന്.അലെങ്കില്‍ നിന്‍റെ അമ്മ എന്തിനാണ് നിന്നെ മഴയത്ത് നനഞ്ഞു വരുമ്പോള്‍ ആദ്യം ശകാരിച്ചു, പിന്നെ നിന്‍റെ തല തുവര്‍ത്തി തന്നു(നിന്നേ സ്വന്തമായ്‌ തുവര്‍ത്താന്‍ അനുവദിക്കുന്നു കൂടി ഇല്ല )നിന്‍റെ തലയില്‍ അല്പം രാസനാധി പൊടി ഇട്ടു തരുനത് .നിന്‍റെ കര്‍ക്കശ കാരനായ അപ്പന്‍ എന്തിനാണ് കുട എടുക്കാത്ത നിനക്ക് കുട തരാന്‍ നടന്നു വന്നു, നിനക്ക് കുട തന്നു ,ഒടുവില്‍ മഴ നനഞ്ഞു വീട്ടിലേക്കു മടങ്ങുനത്.നിന്‍റെ പ്രണയിനി എന്തിനാണ് ഓരോ മഴ ദിവസങ്ങളിലും നിന്‍റെ കൂടേ കൈകോര്‍ത്ത് മഴ നനഞ്ഞു നടക്കാന്‍ കൊതികുന്നത്.നിന്‍റെ കൂടപിറപ്പുകള്‍ മുതിര്‍ന്നിട്ടും  നിന്‍റെ കൂടെ മഴയത്ത് നനഞ്ഞു കളിയ്ക്കാന്‍ കൂടുന്നത്.അത് സ്നേഹത്തിന്‍റെ ഒരു മഴനൂല്‍ ബന്ധം അല്ലെ ...( കസാന്‍ ഡി സകിസ്‌?.. പറയുനുണ്ട്  ദൈവത്തിന്‍റെ സ്നേഹം വെള്ളി നൂല്‍ പോലെ പെയുന്നതാണ് മഴ എന്ന് )

                മഴയത്ത് നനഞ്ഞാന്നു നടന്നത് .പെട്ടനാണ് മഴ കനത്തത്. കുടയില്‍ കേറാതെ ഒരു നിവര്‍ത്തിയും  ഇല്ല .ഓടി ഒരു കുടകീഴില്‍ കേറി .പിന്നെയാണ് അതൊരു പെണ്‍കുട്ടിയാണെന്ന് മനസിലായത്.മുഖം കണ്ടപ്പോള്‍ മഴ നനയുന്നതാണ് ഭേധം എന്ന് തോന്നി .കുടകീഴില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കുട നീട്ടി നല്ല മുഖത്തോടെ.അവളുടെ കുടകീഴില്‍ ക്ലാസ്സ്‌ വരെ.അമ്മുവിനെ ഞാന്‍ പരിച്ചയപെടുന്നത് അങ്ങനെയാണ് .ഇന്നും മഴ വരുമ്പോള്‍ ഞാന്‍ ഓര്‍മിക്കുന്ന നല്ല സംഭവങ്ങളില്‍ ഒന്ന് .ഇന്നും 'ഒരു കുടയും കുഞ്ഞനുജനുമായ്‌' എന്നെ കൊണ്ടുനടക്കുന്ന ആ  കൂടപ്പിറപ്പിനെ  ഓര്‍കുമ്പോള്‍( കൂടെപ്പിറപ്പുകള്‍ ആകാന്‍ കൂടെ പിറക്കണം എന്നാരാ പറഞ്ഞത് ?)   ഞാന്‍ മഴ ദൈവങ്ങള്ക് നന്ദി പറയാറുണ്ട്.മഴ കണ്ടു വീട്ടില്‍ ഇരികുമ്പോള്‍ അമ്മയോടും പറയാറുണ്ട് മഴയുടെ ഈ സമ്മാനങളെ കുറിച്ച്.(പക്ഷെ  ദൂരെ തന്‍റെ കുടുംബവുമായ്‌  കഴിയുന്ന അമ്മുവിന്‍റെ 2 തക്കുടു മക്കളുടെ(ബെക്കയുടെയും,നേവയുടയൂം) ഇന്നത്തെ വലിയ  സങ്കടം അവരെ മമ്മ മഴയത്ത് കളിയ്ക്കാന്‍ വിടുനില്ലെനാണ്.)
                    മഴ സന്തോഷം മാത്രം ആണ് തരുനത് എന്നല്ല ഞാന്‍ പറഞ്ഞത് .ഒരു പാട് കരച്ചിലുകള്‍ .നനഞ്ഞു  മാറാന്‍ വസ്ത്രം ഇല്ലാത്തവര്‍,കിടനുറങ്ങാന്‍ കൂട ഇല്ലാത്തവര്‍,അന്നം ഇല്ലാതെ വെള്ളം കഴികുന്നവര്‍.ജീവിതത്തിന്‍റെ മഴ യാത്രയില്‍ കണ്ട വേദനിപികുന്ന മഴ കാഴ്ചകളും  നിരവധി.

            
മഴ എനിക്ക് തന്ന ഏറ്റം വലിയ സങ്കടം അപ്പനെ അങ്ങ് വിളിച്ചതില്‍ ആണ്.ഒരു മഴകാലത്ത് പതിവുപോലെ ഇറങ്ങിയ അപ്പന്‍ .അമ്മയെ കൂടുതല്‍ വിഷമിപികരുത് എന്ന് പറഞ്ഞു പോയ അപ്പന്‍. പിന്നെ കോരിചൊരിയുന്ന  ഒരു ഇടവപാതിക്ക് അപ്പന്‍റെ ഫോണ്‍ കോള്‍ കാത്തിരുന്ന ഞാന്‍  കേട്ടത് ഒരു  മരണത്തിന്‍റെ വാര്‍ത്ത‍.ഒപ്പം സ്നേഹിച്ചു കൊതി തീര്‍നില്ല  അച്ചോ എന്ന അമ്മയുടെ കരച്ചിലും . ഒരു മഴ ദിവസം അനക്കമില്ലാതെ കിടക്കുന്ന അപ്പന്‍. ഒടുവില്‍ ഒരു പെരുമഴ നേരത്ത് യാത്ര പറച്ചിലും .ബാക്കി പറക്കമുറ്റാത്ത   നാലുകുട്ടികളും ഒരു പാവം അമ്മയും . എനിക്ക് മഴക്കാലതോട് വിരോധം തോന്നിയ  ആദ്യ സമയം .    പിന്നെ മഴയോടും എല്ലാവരോടും പിണങ്ങി നടന്ന കാലം.ഭ്രാന്തമായ  കുറെ നാളുകള്‍ . ഒടുവില്‍ എല്ലാത്തിനെയും നേരിട്ട ജീവിതം. നേരിടാന്‍ കരുത്ത്‌തന്ന മഴ . ഒരു നിമിത്തം എന്നപോലെ കിട്ടിയ പ്രീത എന്ന അദ്ധ്യാപിക...( നല്ല ഒരു സുഹൃത്തും ) .പിന്നെ മഴയത്ത് കുട തന്ന നല്ല ഒരുപാടു ബന്ധങ്ങള്‍ .കുടയില്‍ കയറ്റി കൂടപ്പിറപ്പുകളെ പോലെയായ ഒരു പാട് കുമ്പസാരകൂടുകള്‍. മഴ സങ്കടങ്ങള്‍ തന്നപോലെ സന്തോഷവും തന്നിടുണ്ട് കേട്ടോ

                   
നിറുത്താന്‍ നേരമായ്‌ എന്ന് തോന്നുന്നു.ഒടുവില്‍ മഴയെ ഏറെ സ്നേഹിക്കുന്ന ഒരു സുഹൃതിനാണ് എന്‍റെ നമസ്കാരം .മഴയെ കാണാതെ മഴയെ സ്നേഹിക്കുന്ന ഒരു പാവം പെണ്‍കുട്ടി .മഴ കാണാത്ത അവള്‍ക്ക് ഏറ്റം ഇഷ്ടം മഴ ആണ് എന്നത് എന്നെ അത്ഭുതപെടുതാറുണ്ട്.കാലം വരുത്തിവച്ച ചില ജീവിതങ്ങള്‍ .പക്ഷെ മഴവരുന്ന ദിനങളില്‍ അവളെ കാണാന്‍ ഓടി എത്തുമ്പോള്‍ ഞാന്‍ കരുതാറുണ്ട്‌ എന്തിനാണിത്.പക്ഷെ മഴ നേരങ്ങളില്‍ അവളെയും കൂടി നടകുമ്പോള്‍ പലപ്പോഴും നടകുമ്പോള്‍ കരയുന്നത് ഞാന്‍ ആണ്.അവളുടെ നിര്‍ഭാഗ്യത്തെ പ്രതി അല്ല മറിച്ച് ജീവികാനുള്ള അവളുടെ കൊതി കണ്ട്.തമ്പുരാനേ ഞാന്‍ പോലും ഇങ്ങനെ ഇഷ്ടപെടുനുണ്ടോ  ഈ മഴയെ.
മഴ ഒരു വികാരമാണ്.മഴ ഒരു അറിവാണ് ചങ്ങാതി.കുട വച്ച് തട്ടി കളയല്ലേ .അകീര കുറസോവയുടെ 'റാഷമോണ്‍' എന്ന മഴ സിനിമ സാധിക്കുമെഗില്‍   കാണുന്നത് നല്ലതാണ്,നല്ല മഴ ചിന്തകള്‍ കാണാം.മഴ പെയ്തു നിന്‍റെ മഷി പടര്‍നോട്ടെ.നല്ലതാണു.

അവസാനം വീട്ടില്‍ ചെന്നപോഴും മഴ പെയുണ്ടായിരുന്നു .മഴ പെയ്യാത്ത കോട്ടയം.മഴ പെയുന്ന എന്‍റെ നാടും.അമ്മാടെ മടിയില്‍ കിടന്നു കുറെ വര്‍ത്തമാനം പറഞ്ഞു.അമ്മുകൊച്ചിനെയും പിള്ളാരെയും  വിളിച്ചു ,അമ്മച്ചിയുടെ പഴയ കഥകള്‍ വീണ്ടും കേട്ടു.പിള്ളരോടൊപ്പം ടൌണില്‍ പോയ്‌.പരിപ്പുവട വാങ്ങി.മഴയത്ത് കുളിച്ചു.നാട് മുഴുവന്‍ ഞാന്‍ വന്നു എന്നറിയിച്ചു പാട്ട് പാടി.മഴ പെയുന്ന രാത്രി അമ്മ ഒരുരുള  ചോറ്വാരി തന്നു(തല്ലു കൂടി വാങ്ങിയതാ കേട്ടോ ).ചുരുണ്ടു കൂടി കിടന്നു സുഖമായ്‌ ഉറങ്ങി .മഴ തന്ന നല്ല ദിവസങ്ങള്‍.
            അവസാനമായ്‌, മഴയെ കുറിച്ചെഴുതാന്‍ പറഞ്ഞത് ജുമി ആണ്.ഒരു പാവം കൊച്ചു.എങ്ങനെയോ പരിചയപെട്ട ഒരു പാവം.മഴയെ ഇഷ്ടപെടുന്ന ജുമിക്കാണ് ഈ പോസ്റ്റ്‌. ഒപ്പം മഴ തന്ന എല്ലാ  സുഹൃത്തുകള്‍കും .നിന്‍റെ മനസ്സില്‍ നല്ല മഴ പെയ്യെട്ടെ.......... ഒരു നല്ല പെരുമഴക്കാലം ......................

6 comments:

jumi said...

oro vari vaayikkumpozhum commentil enthoke ezhuthanam ennorthu varikayaayiruunu...
idakkeppozho kannikal niranju thudangi....!!
avasanam ethiyappozhekkum adbhuthappettu poyi...
oppam njan ithu arhikkunno enna oru chinthayum....!!!
thank you joe chetta.....thanks a lot......

train yathrayude kaaryam marakkanda ketto..........!!

Off The Record said...

oru mazha peyyunnathu pole thanneyundayirunnu.
charupare charupare..
channampinnam channampinnam.. vakkukalude oru perumazha.athil ithu vare ariyumayirunnillatha kure mazhathullikalum..
veedu. amma. souhrudangal..
iniyum peyyatte oolante vazhikalil mazha
theru there theru there..
theru there theru there..

Chippi Kuriakose said...

എങ്ങനെ നന്ദി പറയണമെന്നറിയില്ല ജോ നിന്നോട്!!!!

നീയെന്നെ പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി........

ജീവിക്കണോ മരിക്കണോ എന്ന് ദൈവം ആണ് തീരുമാനിക്കുന്നത്‌.....

നമ്മളൊക്കെ അവന്‍റെ കൈകളിലെ കളിപ്പാട്ടങ്ങള്‍ മാത്രമാണ്!!!!!
ഉരുളാന്‍ പറയുമ്പോള്‍ ഉരുളുക!!!!!

jithin jose said...

കുട മറന്ന ബാല്യം
കൂടെ വരുന്നുണ്ട് ഇപ്പോഴും ,
ഒരു മഴ പാതിവഴിയില്‍ പെട്ടെന്ന് മുന്നില്‍ ചാടുമ്പോള്‍ ,
ഓര്‍മകളുടെ നിലാവില്‍ കഥ പറയുന്ന നീ.......

ഇപ്പോള്‍ മഴ പെയ്യുന്നത് എന്‍റെ കവിള്‍ത്തടങ്ങളിലാണ്‌,
കണ്ണുകളില്‍ നിന്ന്.
നന്ദി, ഓര്‍മകളുടെ വഴുക്കുന്ന വയല്‍ വരമ്പിലൂടെ
എന്നെ തിരിച്ചുനടത്തിയതിനു .....
നിന്‍റെ മഴയെ എന്‍റെ കൈക്കുമ്പിളില്‍ ഒതുക്കിയപ്പോള്‍
എന്‍റെ കൈ രേഖയില്‍ അത് പടര്‍ത്തിയ
സ്മൃതിയുടെ മഴവില്ലുകള്‍ക്ക് ......

Unknown said...
This comment has been removed by the author.
prathana said...

neeeee enne orupadu samkadapedithiyallooo cherukka.i never think tht u write about me in u r blog.after reading tht i am very muchly surprised.pinnne enikku ninne kananam ennu thoni.oru padu karyangal namude yatharakal anganeee palathum.any way i miss u sooooo much mone .ninte kootukar vallom chodichooo arada ee prathana ennu.he he he .okkkk continue u r writings.udan thanne kannam kettooo.vazyichu kazhijapol kanan kothi ayirunnu .sooooo veendum udane kanam ketto cherukka .with looooooootttttttttsssssssssss of chocolates and with rain