Tuesday, December 22, 2009
എന്‍റെ മുന്‍പില്‍ വാതില്‍ അടച്ചവര്‍ക്കു. തുറക്കാത്ത വാതിലുകള്‍ക്ക് മുന്‍പില്‍ എന്‍റെ പ്രണാമം. ക്രിസ്തുമസ് മംഗളവും
ക്രിസ്മസ് എന്നത് സന്തോഷത്തിന്‍റെ ദിവസം ആണ് .നല്ല ഓര്‍മകളുടെ ദിനം .പക്ഷെ സന്തോഷത്തിന്‍റെ സമയത്തും അല്പം ദുഖം മനസില്‍ നിറയുന്നുണ്ട് . ഒരു മനുഷ്യന് എതിരായി ഭൂമിയിലെ എല്ലാ വാതിലുകളും കൊട്ടി അടക്കപെട്ടതിന്‍റെ ഉത്സവം അല്ലെ അത്. അപ്പോള്‍ ക്രിസ്തുമസ് എന്നത് വാതിലുകള്‍ കൊട്ടി അടക്കപെട്ടവര്‍ക്ക് ഉള്ള ഉത്സവം അല്ലെ. നീ ആരുടെ നേരെ വാതില്‍ കൊട്ടി അടച്ചുവോ അവര്‍ക്ക് celebrate ചെയ്യാനുള്ളതാണ് ക്രിസ്തുമസ് .നിന്‍റെ നേരെ ആരെങ്കിലും വാതില്‍ കൊട്ടി അടച്ചിട്ടുന്ടെങ്ങില്‍ നീ celebrate ചെയ്യാനുള്ളതല്ലേ ഇതു.
ക്രിസ്തുമസ് എന്നത് ചില നോവുകള്‍ ഉണര്‍ത്തുന്നതും കൊട്ടി അടക്കപെട്ട വാതിലുകളെ ഓര്‍ക്കുന്നതിനാലാണ്.നോവുകള്‍ ഇല്ലാത്ത ക്രിസ്തുമസുകള്‍ കുറവായിരുന്നു ജീവിതത്തില്‍ എന്ന് പറയുമ്പോള്‍ ഒന്നും തോന്നരുത്.(വാസ്തവങ്ങള്‍ ചിലരില്‍ നോവുളവാക്കുമെങ്ങിലും മറ്റു ചിലരില്‍ അത് ചില പോരുതകെടുകള്‍ക്ക് വഴി നല്‍കുന്നു എന്നതാണ് സത്യം.അലെങ്ങില്‍ ഹെറോദേസ് എന്ന മഹാരാജാവിനു ക്രിസ്തു ഒരു മോശം വ്യക്തിയാകില്ലാരുനല്ലോ)ചില വേദനകള്‍ എല്ലാ തവണയും സമ്മാനിക്കുന്നതിന്നലാകാം എനിക്ക് ക്രിസ്തുമസ്കളെ ഇത്ര ഇഷ്ടം
രാവില്‍ കുര്‍ബാന കാണാന്‍ പോകുന്നതും പിന്നെ കൂടുകരോടൊപ്പം പള്ളി മതിലില്‍ കേറി ഇരുന്നു വാചകം അടിക്കുന്നതും ,രാവിന്‍റെ(പുലര്‍ച്ചയുടെ) ഏതോ ഒരു നേരത്ത് പാട്ടു പാടി ഓരോരുത്തരെ വീട്ടില്‍ വിട്ടു അവിടെ നിന്നും നല്ല പാലപ്പത്തിന്‍റെ യും കേക്കിന്‍റെയും ഒരു ഭാഗം കഴിച്ചു പിന്നെ വീട്ടില്‍ മടങ്ങി എത്തിയിരുന്ന xmas രാവില്‍ ഞാന്‍ അറിഞ്ഞു മറന്നിരുന്ന ചില കാര്യങ്ങള്‍ .ഒന്നും അറിയികാതെ ആ നല്ല ദിനത്തില്‍ മറ്റു വീടുകളിലെ പോലെ വിഭവങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചിരുന്ന അപ്പനും അമ്മയും .അന്നെല്ലാം മാലാഖമാരെ പോലെ വന്നിരുന്ന ചാച്ചി എന്ന വിളി പേരുള്ള അപ്പന്‍റെ ഒരു പരിചയക്കാരി ഒരു പാവം അമ്മച്ചി ,അങ്ങനെ പലരും.
എനിക്ക് തോന്നുന്നു അന്നത്തെ xmas കള്‍ക്ക് ഒരു സുഖം ഉണ്ടായിരുന്നു.ഇന്ന് സഹോദരങ്ങലോടൊപ്പം enjoy ചെയ്യുമ്പോള്‍ , കഴിഞ്ഞ വര്‍ഷം അവരുടെ നിര്‍ബന്ധത്തില്‍ വീട്ടില്‍ ആദ്യമായ് പുല്‍കൂട് ഉണ്ടാക്കിയിട്ടും എനികെന്തോ അന്നത്തെ xmas കളെ ആണ് കൂടുതല്‍ ഇഷ്ടം എന്നത് അത്ബുതപെടുതുണ്ട്.ചില സന്തോഷങ്ങള്‍ അങ്ങനാണ്.സങ്ങടങ്ങളില്‍ ചില സന്തോഷങ്ങള്‍.ആന്നു എന്‍റെ നേരെ വാതില്‍ അടച്ചവര്‍.തുറക്കും എന്ന് കരുതിയിട്ടും തുറക്കാതിരുന്നവര്‍.അപ്രതീക്ഷിതമായി സ്നേഹം കൊണ്ടു പൊതിഞ്ഞ ആളുകള്‍ .xmas കാട്ടുന്നതും അതല്ലേ. ഒരു പാവം കുഞ്ഞിന്‍റെ പിറവിക്കു സ്ഥലം നല്‍കാതിരുന്നവര്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില അതിഥികള്‍. അവര്‍ നല്‍കിയ വിരുന്നു .എനിക്ക് തോന്നുന്നു മറ്റൊരിക്കലും കിട്ടിക്കാണില്ല ക്രിസ്തുവിനും മറിയത്തിനും അന്നതോളം സന്തോഷം.ആ ദിവസത്തിന്‍റെ സൗന്ദര്യം അതാണ് സുഹൃത്തേ.
ക്രിസ്തുമസ് ചില സൗന്ദര്യ സങ്ങല്‍പങ്ങളെ തകര്‍കുന്നുണ്ട്.അലെങ്ങില്‍ പിന്നെ ഏതോ ഒരു കുടില്ലിന്‍റെ രൂപങ്ങള്‍(എന്ന് പറയാമോ.... ഒരു തൊഴുത്ത് )നിന്‍റെ കൊട്ടാരങ്ങള്‍ക്ക് മുന്‍പില്‍ സ്ഥാപിക്കാന്‍ നീ ഉത്സാഹിക്കില്ലലോ.പശുകളുടെയും മറ്റും രൂപങ്ങള്‍ നിന്‍റെ വീടിന്‍റെ ഉമ്മറത്ത് സ്ഥാപിക്കാന്‍ നീ ഇഷ്ടപെടില്ലലോ. അപ്പോള്‍ ചില നല്ല അവബോധങ്ങള്‍ ഇതു നിനക്ക് തരുന്നുണ്ട് എന്നത് വാസ്തവം ആണ്. പക്ഷെ അവ നിന്‍റെ ജീവനത്തിലേക്ക് വരാത്തതെന്തേ.
ഈ xmas എന്നെ ഓര്‍ മിപികുന്ന മറ്റൊന്ന് അമ്മമാരേ ആണ് .ഒരു അമ്മ സഹിച്ച സഹനപര്‍വങ്ങളെ.പല കാര്യങ്ങള്‍ ഉണ്ട് അവരെ ഓര്‍ക്കാന്‍ അപ്പന്‍ ഇല്ലാത്ത 5 മത്തെ xmas ആണ് ഇത് അമ്മ മാത്രം ഉള്ളതും.പിന്നെ ഒരു അമ്മയുടെ സഹനത്തിന്‍റെ കഥയും എന്നെ ഇത് ഓര്‍മപെടുത്തുന്നു.ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ സഹിച്ച യാതന.ആരു കാണുന്നു അല്ലെ നിന്‍റെ ആഖോ ഷ തിമിര്‍പില്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണു. അവന്‍റെയും നിന്‍റെയും വളര്‍ച്ചക്ക് പിന്നില്‍ അമ്മയുടെ കരുതല്‍ ഉണ്ടെന്ന കാര്യം നല്ലതാണു. ഒരമ്മ യുടെ സഹനത്തിന്‍റെ ദിനം അല്ലെ നമ്മള്‍ celebrate ചെയുന്നത് അപ്പോള്‍ എല്ലാ അമ്മമാരെയും ഓര്‍കുന്നത് നല്ലതാണു.
ഒടുവില്‍ ഈ രാവില്‍ ഞാന്‍ കാത്തിരിക്കുന്നത് നിന്‍റെ വിളിക്ക് വേണ്ടിയാണു.നിന്‍റെ വീടിലേക്ക് എന്നെ വിളികുന്നത് കാത്ത്. അതിനൊരു സുഖം കാണും എന്ന് ഞാന്‍ കരുതുന്നു.കാരണം നിന്‍റെ വീടിന്‍റെ വാതില്‍ എനിക്ക് വേണ്ടി നീ തുറന്നില്ലേ . നിന്‍റെ വാതില്‍ എന്‍റെ നേരെ നീ കൊട്ടി അടച്ചതും ഇല്ലലോ.തുറക്കാത്ത വാതിലോടു വിരോധം ഒന്നും ഇല്ല കേട്ടോ പക്ഷെ തുറന്ന വാതിലുകളോട് ഇമ്മിണി ഇഷ്ടം കൂടുതല്‍.അത് നിന്നോടുള്ള എന്‍റെ കടുത്ത സ്നേഹത്തിന്‍റെ ഒരു പൂരകം മാത്രം.എന്‍റെ മുന്‍പില്‍ തുറക്കപെട്ട എല്ലാ വാതിലുകള്‍ക്കും എന്‍റെ പ്രണാമം.നിന്‍റെ ചെവിയില്‍ എന്‍റെ ക്രിസത്മസ് ആശംസ.നെറ്റിയില്‍ തണുത്ത ഒരുമ്മ.
....................................................
കഥക്കായി വാശി പിടിച്ച കുട്ടികളോട് ഞാന്‍ ഇന്ന് പറഞ്ഞത് സാന്താക്ലോസിനെക്കുറിച്ചാണ് . നീല മേഖങ്ങളിലൂടെ മഞ്ഞുമാനുകളുടെ രഥത്തില്‍ ക്രിസ്മസ് അപ്പൂ പ്പന്‍ വരും തീര്‍ച്ച
പാവം കുട്ടികള്‍.
സമ്മാനവുമായി എത്തുന്ന സാന്താക്ലോസിനെ, അവര്‍ രാവേറെ ചെല്ലുവോളം കാത്തിരിക്കും. പിന്നെ തളര്‍ന്നുറങ്ങും.
ദൈവമേ അവരുടെ കീറിയ പായുടെ ചാരെ ഒരു സമ്മാനമോളിപ്പിച്ചു വയ്ക്കാന്‍ അരുമില്ലലോ......... ( ബോബി ജോസ് കപ്പുച്ചിന്‍- സഞ്ചാരിയുടെ ദൈവം )
Subscribe to:
Posts (Atom)