Monday, November 23, 2009

സങ്കടങ്ങളില്‍ അസൂയപെടുന്നത്...........



അമ്മുകുട്ടി  സണ്‍‌ഡേ സ്കൂള്‍ ക്ലാസ്സില്‍ ഇരുന്നു കഥ കേള്‍ക്കുകയാണ്.ഒന്നാം ക്ലാസ്സിലെ ജെസ്സി ടീച്ചര്‍ അബ്രഹാമിന്‍റെ കഥ പറയുകയാണ്.അബ്രാഹം തന്‍റെ മകന്‍ ഇസഹാക്കിനെ ബലി നല്‍കുന്നതാണ് കഥ.പിള്ളാരെല്ലാം വായും പൊളിച്ചിരുന്നു കഥ കേള്‍ക്കുകയാണ്.അബ്രഹാം തന്‍റെ മകന്‍റെ കൈയും കാലും ബന്ധിച്ചു അവനെ ബലി അര്‍പ്പിക്കാന്‍ കല്ലില്‍ കിടത്തി കത്തി എടുത്തു ആഞ്ഞൊരു കുത്ത്.അപ്പോള്‍ മാലാഖ അവിടെ പ്രത്യക്ഷപെട്ട് പറഞ്ഞു."അരുത് കുഞ്ഞിനെ കൊല്ലരുത്.അവിടെ കിടക്കുന്ന ആട്ടിന്‍കുട്ടിയെ എടുത്തു കുട്ടിക്ക് പകരം ബലി നല്‍കുവിന്‍". അമ്മുകുട്ടി ഏങ്ങലടിച്ചു കരച്ചിലാ.ടീച്ചര്‍ ചോദിച്ചു" എന്തിനാ മോളെ കരയുന്നത് മാലാഖ കുട്ടിയെ രക്ഷിച്ചില്ലേ".ടീച്ചറെ മാലാഖ ഒരു മിനിറ്റെങ്ങിലും താമസിച്ചിരുന്നെങ്ങില്‍ അവസ്ഥ എന്തായേനെ.ടീച്ചര്‍ അമ്മു കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ചെവിയില്‍ പറഞ്ഞു "മാലാഖമാര്‍  ഒരിക്കലും താമസിക്കില മോളെ അതുകൊണ്ടല്ലേ നമ്മള്‍ അവരെ മാലാഖമാര്‍ എന്ന് വിളികുന്നത് "
അവരെ കുറിച്ച് ഞാനും  കേള്‍കുന്നത് ചെറിയ വയസിലോ ആണ് .വലിയമ്മയുടെ കഥകളില്‍ നിറയുന്ന വെളുത്ത നിറമുള്ള ഒരു പാവം. ഈസഹാകിനെ കഥ കേട്ടപോള്‍ മുതല്‍ പിന്നെ കാണാന്‍ കൊതി ആയീ .രാവില്‍ കിടന്നുറങ്ങുന്നതിനു മുന്‍പ് കുരിശു വരകുന്നതില്‍ മാലാഖയെ കാണണേ എന്ന പ്രാര്‍ത്ഥനയും വരാന്‍ തുടങ്ങി.പിന്നെ ഏതോ ഒരു കാലത്തില്‍ മാലാഖമാരെ മറന്നു .പിന്നെ  ഒരു കാലത്തില്‍ നല്ല ഓര്‍മകളുമായ് അവര്‍ വീണ്ടും മനസ്സില്‍ കൂട് കൂടി.
എനിക്ക് തോന്നുന്നു എല്ലാരും  ഓരോ മാലഖമാര്‍  ആണെന്ന്. ചില ജീവനം കാട്ടിതരുന്നത് അതാണ് .അവശ്യ നേരങ്ങളില്‍ കാണുന്ന ചില നല്ല ചിരികള്‍ ,ചില ഇടപെടലുകള്‍ അങ്ങനെ മാലാഖമാര്‍ ആകുന്ന ചില നല്ല ജീവിതങ്ങള്‍ .
പ്രായം ഏറിയതിനു ശേഷമാണ് മാലാഖ ചിന്തകള്‍ കൂടുതലായ് വന്നതെന്നത് എന്നെ അത്ഭുതപെടുതുനുണ്ട്.
പക്ഷെ ഇതിനിടയിലും ഒരു തരം വൈരുധ്യം തോന്നിയത് ജിബ്രാനെ (ഖലീല്‍ ജിബ്രാന്‍ ) വായിച്ചപോള്‍ ആണ് .''ഭൂമിയിലെ മനു ഷ്യരോട് മാലാഖമാര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമേ അസൂയയ്യുള്ള് അവന്‍റെ സങ്കടങ്ങളെ പ്രതി'' 
ചില കാര്യങ്ങള്‍ അങ്ങനെ ആണ്. മാലാഖമാരുടെ ജീവിതം പോലെ .അല്ലെങ്ങില്‍ അവരുടെ അസൂയ പോലെ .നിമിത്തം പോലെ ജീവിതത്തില്‍ കടന്നു വരുന്ന ചില ജീവിതങ്ങള്‍ .സങ്കടലില്‍ നിന്‍റെ ആത്മ മിത്രം പോലും കൂടെ നിന്നില എങ്കിലും അവര്‍ നിന്‍റെ കൂടെ കാണും .ഒരികളും പ്രതീക്ഷിക്കാത്ത ചില ഇടപെടലുകള്‍ .അവരെ മാലാഖമാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍ . കോളേജില്‍ ഏതോ ഒരു മീറ്റിംഗില്‍ ആണ് ഗായത്രിയെ  പരിച്ചയപെടുന്നത്.പ്രസംഗിച്ചു ഇറങ്ങി കൂട്ടുകരോടോപം പ്രിയപ്പെട്ട ബെസ്റ്റ് ബേക്കറിയില്‍ ഇരുന്നു കാപ്പി കുടിക്കുമ്പോള്‍ മറ്റൊരു കൂട്ടുകാരോടിയോടൊപ്പം കടന്നു വന്നു അവള്‍ .പ്രസംഗം നന്നായിരുന്നു എന്ന വാചകം. പിന്നെ എന്തൊക്കെയോ പറഞ്ഞു, പരിചയപെട്ടു ,ചിരിച്ചു കടന്നു പോയവള്‍. പിന്നെയും കോളേജില്‍ പല തവണയും കണ്ടു മുട്ടലുകള്‍ .ചെറിയ സംസാരങ്ങള്‍ ,ചിരി .പിന്നെ അവളുടെ നല്ല പാട്ടും.അത്ര മാത്രം.

വാര്‍ഷിക പരീക്ഷകള്‍ അടുത്ത് വരികയാണ്‌.ക്ലാസ്സില്‍ കേറുന്നത് വളരെ കുറവായിരുന്നതിനാല്‍ നോട്ട് ഒന്നും ഇല്ല.അതെങ്ങനാ മറ്റു പരിപാടികളില്‍ അല്ലാരുന്നോ ശ്രദ്ധ.പല ക്ലാസ്സുകള്‍ക്കും ടെക്സ്റ്റ്‌ ഇല്ലാത്തതു കാരണം നോട്ട് ആണ് ആശ്രയം .ആകെ വേവലാതിയായി.പിന്നെ പലരോടും നോട്ട് അന്വേഷിച്ചു നടത്തവും .
പരീക്ഷക്ക്‌ ഏതാനും ദിവസം മാത്രം ഉള്ളപോള്‍ ഒരാള്‍ പകുതി ചിരിയോടെ കടന്നു വരുന്നു ,ഓര്‍ക്കാപുറത്ത് എനിക്ക് വേണ്ട നോട്ടുകളില്‍ പകുതിയുമായി  ഗായത്രി .ഞാന്‍ പലരോടും നോട്ട് അന്വേഷികുന്നത് അറിഞ്ഞാവണം എവിടുന്നോ അവള്‍ നോട്ട്  ശേഖരിച്ചത്.മനസ് ഒരു കടലകുന്നത് അറിഞ്ഞു .അന്നു രാത്രി ഡയറി കുറിക്കുമ്പോള്‍ കണ്ണ് നിറഞ്ഞത്‌ ആ മാലാഖയെ ഓര്‍ത്തിട്ടല്ലെ  .ഒരിക്കലും താമസിക്കാത്ത മാലാഖമാരെ ഓര്‍ത്തു....
പ്രിയ സുഹൃത്തേ നിന്‍റെ ജീവിതത്തിലും ഇല്ലേ ചില മാലാഖമാര്‍ .നിന്‍റെ സ്വപ്നങ്ങളില്‍ വന്നു നില്‍കുന്ന നല്ല മാലാഖമാര്‍ . എനിക്ക് തോന്നുന്നു എല്ലാരും ഒരര്‍ത്ഥത്തില്‍ മാലാഖമാര്‍ ആണെന്ന്.അലെങ്കില്‍ നീ എന്തിനാ എന്നെ (നീയുമായി  വല്യ ബന്ധം ഒന്നും ഇല്ലാത്ത എന്നെ )പല അത്യാവിശ സമയത്തും സഹായിക്കാന്‍ വന്നത് .നിന്നെ ഞാന്‍ പല തവണ പരിഹസിച്ചിട്ടിലെ.അപ്പോള്‍ നീയൊരു മാലാഖ തന്നെ .പിന്നെ നീ ഒന്ന് തിരിഞ്ഞു നോക്ക് .നിന്‍റെ ജീവിതത്തില്‍ എത്ര മാലാഖമാര്‍ വന്നിട്ടുണ്ടെന്നു.ഒരാള്‍ പറഞ്ഞ സംഭവം ഇതാണ് .ഡിസേര്‍ട്ട് വിസ്ഡം എന്ന പുസ്തകം അന്വേഷിച്ചു നടക്കുകയാണ് അദ്ദെഹം.ബുക്ക്‌ സ്റ്റോളുകള്‍, കടകള്‍. അലഞ്ഞു തിരഞ്ഞു. ഒരു നഗര വഴിയിലൂടെ നടകുമ്പോള്‍ വഴിയില്‍ പഴയ പുസ്തകം വില്കുന്ന ഒരാള്‍ ഈ പുസ്തകം എടുത്തു നീട്ടിയാല്‍ അയാളെ മാലാഖ എന്നലാതെ എന്ത് വിളിക്കാന്‍ .
നീയും ഒരു മാലാഖ ആണ് സുഹൃത്തേ .ഒരു പാവം മാലാഖ. നെഞ്ചകത്ത് നന്‍മയുടെ മുട്ട അവശേഷിപികുന്ന ഒരു നല്ല  മാലാഖ .നിന്നോട് അതാരും പറഞ്ഞില്ല എന്ന് മാത്രമേ ഉള്ളൂ.
നമ്മളെല്ലാം മാലാഖമാര്‍ ആണ് കുഞ്ഞേ.ഒരിക്കലും താമസിക്കാത്ത മാലാഖമാര്‍ .ചില നേരങ്ങളില്‍ പിടി വിടാത്ത പാവം.മറ്റു ചിലപ്പോള്‍ നിന്‍റെ സംകടലിനെ പ്രതി അസൂയപെടുന്ന ഒരുവന്‍. നിന്‍റെ ഉള്ളില്‍ അവന്‍ ഉണ്ടെന്നത് വാസ്തവം .

നിര്‍ത്താന്‍ നേരമായി എന്ന് തോന്നുന്ന.നിര്‍ത്തുന്നതിനു മുന്‍പ് നിന്നെ ഒന്ന് പ്രണമിക്കാന്‍ തോന്നുന്നു കാരണം നീ ഒരു മാലാഖ അന്ന്‍ എന്നത് തന്നെ .നിന്നെ മുറുക്കെ പിടിച്ചു എന്നെ അനുഗ്രഹികാതെ നിന്നെ ഞാന്‍ വിടില്ല എന്ന് പറയാന്‍ ആഗ്രഹം ഉണ്ട് .നീ എന്നെ അനുഗ്രഹികുമോ .അറിയില്ല.മനസ് നിറയെ കടലോളം സ്നേഹം ഒളിപ്പിച്ചു വച്ച ഭൂമിയിലെ എല്ലാ മാലാഖ മാര്‍ക്കും മുന്‍പില്‍ ശിരസു നമിച്ചു കൊണ്ടു ............................


യാത്രയുടെ ഭ്രാന്ത് കേറി നടക്കുകയാരുന്നു അവര്‍ നാലു പേരും.എങ്ങോട്ടെങ്ങിലും പോകണം എന്ന മാരക ചിന്ത .അങ്ങനെ ആണ് ആ അവധിക്കു ഇടുക്കി കാണാം എന്ന് കരുതി ഇറങ്ങിയത്‌.കൂടെ ഉള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാതി രാവില്‍ ഏതോ നേരത്ത് കേറിച്ചെന്നു. പിന്നെ ഉറങ്ങി എഴുനേറ്റു യാത്ര എന്ന ഭ്രാന്തുമായി നടക്കാന്‍ തുടങ്ങി .മലകളും വെള്ളച്ചാട്ടങ്ങളും പിന്നെ വായ നിറയെ വര്‍ത്തമാനവും ,നാവ് നിറയെ നടന്‍ രുചികളും.ഒരു പാട് സ്ഥലങ്ങള്‍.ഒടുവില്‍ ഉച്ചനേരത്ത് ഇടുക്കിയുടെ താഴെ പൈനാവില്‍  .എവിടെ നിന്നോ ഭക്ഷണം കഴിച്ചു .ഇടുക്കി ഡാം എന്നതാണ് മുന്‍പില്‍.വഴിയും ദൂരവും ഒരൂഹം മാത്രം .നടക്കാന്‍ തുടങ്ങി ഉടന്‍ എത്തുമെന്ന ധാരണയില്‍.  ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയും നടക്കാന്‍ പ്രേരിപിക്കുന്ന ഒന്ന്.പക്ഷെ നടന്നപ്പോള്‍  ആണ് ദൂരം ഒരുപാടാണ്‌ എന്നറിഞ്ഞത് .അപ്പോള്‍ ഒരു മനുഷ്യന്‍ തന്‍റെ കാര്‍ നിര്‍ത്തി ചോദിക്കുന്നു ഡാം കാണാനാണോ  മക്കളെ എങ്കില്‍ കാറില്‍  കയറി കൊള്ളാന്‍ .ഒടുവില്‍ ഡാമില്‍ ഞങ്ങളെ ഇറക്കി വന്ന വഴി മറഞ്ഞപ്പോള്‍ എന്തോ ഒന്ന് കരയനാണ് കൂട്ടുകാര്‍ക്കു തോന്നിയത് .മാലാഖമാര്‍ വരുന്ന വഴികളെ ഓര്‍ത്തു .ഒരിക്കലും താമസിക്കാത്ത മാലാഖമാരെ  ഓര്‍ത്ത് .........