രാവ് കാണാന്‍ തുടങ്ങിയത് കോളേജില്‍ ചേര്‍ന്ന ശേഷമാണു.(അതിനു മുന്‍പ് രാവ് ഇല്ലായിരുന്നതല.കാണാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം)കൂടുകരോടൊപ്പം നടവഴികളില്‍ രാവ് കാണാന്‍ തുടങ്ങിയത് അങ്ങനെ ആണ്.ബോബോ എന്ന തോമയും മിഥുനും പിന്നെ അന്ധനായ(ചുമ്മാ)ജസ്റ്റിനും യാത്രയ്ക്കു കൂടു ഇവരായിരുന്നു.വഴിയോര കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ നടനപോള്‍ ആന്നു രാവ് സുന്ദരമാണ് എന്നറിഞ്ഞത്.(മുന്‍പ് വായിച്ചാ പുസ്തകങ്ങളില്‍ മാത്രമായിരുന്നു രാവിന്‍റെ കളി)കൈ കോര്‍ത്ത് നടന്നു എവിടുന്നോ ഭക്ഷണവും കഴിച്ചു തല്ലു കൂടി ഒരുപാടു വര്‍ത്തമാനം പറഞ്ഞു പിന്നെ പല ജീവനങളും കണ്ടു കടലിന്‍റെ നിലത്തിലൂടെ നടന്നു കണ്ണ് നിറയെ കടല് കണ്ടു പിന്നെയും നടന്നു കോളേജിലെ ആ വലിയ തലയ്ക്കു കീഴെ ചായുമ്പോള്‍ ഞാന്‍ കണ്ടത് രാവിനെ മാത്രമല്ല എന്നെയും പിന്നെ ചില നല്ല സ്വപ്നങളും ആയിരുന്നു .അവരായിരുന്നു രാവുകളില്‍ എന്‍റെ നല്ല കൂടു .
എനിക്ക് തോന്നുന്നു രാവ് ഏറ്റം നന്നായെ കാണുന്നത് പത്രപ്രവര്‍തകര്‍കും എന്ന്.പത്ര പ്രവര്‍ത്തനം പഠികുന്നത്തിന്‍റെ ഗുണം അല്ല കേട്ടോ .പക്ഷെ രാവിന്‍റെ ഈ സ്വതന്ദ്രം ഏറെ കണ്ടിടുണ്ട് ഞങ്ങള്‍.രാവും .പിന്നെ ഓരോ ദിനങ്ങളുടെ ആരംഭവും കാണാതെ ഉറങ്ങുന്ന ദിനങ്ങള്‍ കുറവാണു സുഹൃത്തേ ഇപ്പോള്‍ .പകലന്തിയോളം പണി എടുത്തു തളര്‍ന്നു പിന്നെ നേരെ ഒന്ന് കിടക്കാന്‍ നീ മോഹികുമ്പോള്‍ ഇപ്പോഴത്തെ ദിനചര്യ എന്നെ അതിനു അനുവധിക്കാതത്തില്‍ ആദ്യം ഏറെ സങ്കടം ഉണ്ടായിരുന്നു പക്ഷെ പിന്നെ ഞാന്‍ അറിഞ്ഞു ഇതാണ് ഞാന്‍ കൊതിച്ച നല്ല കാലം എന്ന് .ഓരോ ദിനത്തിന്‍റെയും ആരംഭവും അവസാനവും കാണാന്‍ കഴിയുന്ന എത്ര ആളുകളെ നിനക്കറിയാം .കഴിഞ്ഞ മൂന്ന് മാസാമായി ഞാന്‍ കാണുന്ന കാഴ്ചയില്‍ ഒന്ന് ഇതാണ് .
രാവിന് നല്ല മുഖം മാത്രം അല്ല സുഹൃത്തേ ഉള്ളത്.ചില വേര്‍പാടിന്‍റെ കരച്ചില്‍ ഉണ്ട്.വിശപ്പിന്‍റെ രോദനം ഉണ്ട് നിന്‍റെ അപ്പന്‍റെ വിയര്‍പിന്‍റെ ക്ഷീണം ഉണ്ട്.പിന്നെ എന്തിനോ വേണ്ടി തന്‍റെ മേനി വില്കുന്ന പെണ്ണിന്‍റെ മണവുമുണ്ട്.പണ്ട്കാലത്ത് നല്ല ഒരു ശീലം നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്നു അത്താഴ പട്ടിണിക്കാര്‍ ഉണ്ടോ എന്ന വിളിച്ചു ചോദിക്കലുകള്‍.അതൊന്നും കേള്‍ക്കാന്‍ ഇല്ല എന്നതാണ് രാവിനെ കുറിചോര്‍കുമ്പോള്‍ ഉള്ള സങ്കടം .ഒപ്പം ഒരു പാട് അമ്മമാരുടെ കരച്ചിലിനോടുള്ള വിധേയത്തവും .
രാത്രി ശാന്തമായ ഒരു സമുദ്രമാണ് സുഹൃത്തേ.നിന്നെ ഒരു പാട് പാഠങ്ങള്‍ പടിപികുന്ന വലിയൊരു പുസ്തകം .ഒരു പാട് മോഹിപികുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പാവം .ഇന്നത്തെ കുട്ടികളെ രാത്രി കാഴ്ചകള്‍ അല്പം കാട്ടിയിരുനെങ്ങില്‍ അവര്‍ അല്പം കൂടി നല്ല മനുഷ്യര്‍ ആയേനെ എന്ന് തോന്നുന്നു പലപോഴ്, അതാണ് സുഹൃത്തേ രാവിന്‍റെ ഭാവം
രാത്രി തട്ടടികാന്‍ പോകുന്ന സ്വഭാവം ഇപ്പോള്‍ അല്പം കൂടിയിടുണ്ട് .രാത്രി പണികള്‍ എല്ലാം തീര്‍ത്തു അല്പം വാചകവും കഴിഞ്ഞു നേരെ മനോരമയുടെ മുന്‍പിലോ ,ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലോ കൂടുകരോടൊപ്പം പോയെ തട്ടടികുന്ന നല്ല ദുശീലം .പിന്നെ തിരികെ വന്നു മിഥുന്‍ ചേട്ടനോടോ കൂടുകരോടോ വര്‍ത്തമാനവും പറഞ്ഞു
രാവിന്‍റെ ഏതെങ്ങിലും യാമത്തില്‍ അല്പം കൂടി കടന്നു പറഞ്ഞാല്‍ പുലരയില്‍ കിടന്നുറങ്ങുമ്പോള് എനിക്ക് പെരുത്ത സന്തോഷം ആന്നു കൂട്ടുകാരാ കാരണം ഞാന്‍ പുലരിയും കണ്ടില്ലേ.തമ്പുരാന്‍ എന്നെ പുതിയ പുലരി കാട്ടിയില്ലെ.ഇന്നലെ കിടനുറങ്ങിയ എത്ര പേര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാതെ പോകുന്നത്. രാവ് പഠിപ്പിക്കുന്ന പാഠങ്ങള്‍ ഏറെ ആന്നു സുഹൃത്തേ .ശാന്തതയുടെ മുഖമണിയുന്ന രാത്രിക്ക് ചിലപ്പോള്‍ നോവിന്‍റെ കഥ പറയാനുണ്ടാവും.വേദനയുടെ പാട്ട് പാടാന്‍ ഉണ്ടാവും.
കഴിഞ്ഞ ആഴ്ച എഴുതാന്‍ പറഞ്ഞവയില്‍ ഒന്ന് ഒരു ഭക്ഷണശാലയെ കുറിച്ച് ആയിരുന്നു .ചിപ്പി എഴുതിയതാവട്ടെ ഒരു തട്ട് കടയെ പറ്റിയും .തട്ടുകട കാണാതെ തട്ട് കടയെ പറ്റി എഴുതിയതില്‍ ഞങ്ങള്‍ ചിപ്പിയെ ഒരു പാട് കളിയാക്കി കേട്ടോ.പിന്നെ ആന്നു അതില്‍ അല്പം കാര്യം ഇല്ലേ എന്ന് ചിന്തിച്ചത്.ഏതു സ്ത്രീ ആണ് രാവിനെ ശരിക്ക് കണ്ടിട്ടുള്ളത് .സമൂഹം അവള്‍ക്ക് അനുവദിച്ച ചില നിയന്ത്രണങ്ങള്‍.അവളോട് കല്പിക്കുന്ന ചില കാര്യങ്ങള്‍.അവള്‍ക്കു നഷ്ടപെടുനാലോ ചില നല്ലകാര്യങ്ങള്‍.ചിലനല്ലകാഴ്ച്ചകള്‍ .
കാണുമ്പൊള്‍ ഇന്നും ഞാന്‍ നിന്നെ ഒര്കാറുണ്ട് എന്നതാണ് നിന്നോടുള്ള എന്‍റെ വന്ദനം
ഒക്ടോബര്‍ 16 വെള്ളിയാഴ്ച.അന്നായിരുന്നു ശുഭാന്കര്‍ന്‍റെ ജന്മദിനം.15 ലെ രാവ് തീര്‍ന്നു 16 ന്‍റെ രാവിലേക്ക്(അങ്ങനെ പറയാമോ) കടന്നപോള്‍ പത്രത്തിന്‍റെ പണികള്‍ നിറുത്തി ഞങ്ങള്‍ എഴുനേറ്റു.ജിതിന്‍ അവന്‍റെ മൂര്‍ധവില്‍ ഒരുമ്മ നല്‍കി,ഞാനും നവീനും കെട്ടിപിടിച്ചു നന്‍മ നേര്‍ന്നു ,ലെക്ഷ്മിയും ചിപ്പിയും അവന് കൈ കൊടുത്തു നല്ല ജീവിതം നേര്‍ന്നു ചിപ്പി നല്ല പാളയംകോടന്‍ പഴം നല്‍കി കൌഷിക്കും അശോകും ചേര്‍ന്ന് മധുരം നല്‍കി ,എല്ലാരും ഒന്ന് ചേര്‍ന്ന് ജന്‍മദിനം ഗാനം പാടി.നല്ല ജീവിതം ആശംസിച്ചു.പിന്നെ വീണ്ടും എല്ലാവരും പത്രത്തിന്‍റെ പണികളിലേക്ക്.ഞാന്‍ celebrate ചെയ്ത നല്ല ചില ജന്‍മദിനങ്ങളില്‍ ഒന്ന്.ഇത്രയും സുന്ദരമായ ജന്‍മദിന ആഖോഷങ്ങള്‍, കുറവാണു ജീവിതത്തില്‍.wake up sid എന്ന സിനിമയിലെ ജന്‍മദിനങള്‍ പോലെ ഒന്ന്.രാവ് സുന്ദരമാണ് സുഹൃത്തേ
നിര്‍ത്തുകയാണ് രാവ് കാണാന്‍ സാധിക്കാത്ത എല്ലാരോടും ഉള്ള സങ്കടം പറഞ്ഞുകൊണ്ട് .രാവിലും ഉണര്നിരികുന്ന ചിലരോടുള്ള ആദരവ് കാത്തുകൊണ്ട്,രാവിലും തന്‍റെ മേനി വിറ്റു കുടുംബത്തിനു അത്താഴം നേടുന്ന നിന്നോടുള്ള പ്രണാമം പറഞ്ഞു കൊണ്ടു പിന്നെ രാവിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എന്‍റെ ചിലരോടുള്ള മുഴുത്ത പ്രണയം പറഞ്ഞുകൊണ്ട് ........
കുട്ടികളെ കണ്ടിട്ടിലെ.ഉറക്കത്തില്‍ എത്ര ശാന്തമാണ് മാഷെ അവരുടെ രാവ് .ശാന്തമായ രാവ് നിനക്കും നേരുന്നു .സ്വപ്നം കാണുന്നതിനേക്കാള്‍ നല്ലത് കണ്ണ് തുറന്നു രാവിലെ നക്ഷത്രങ്ങള്‍ കാണുന്നതാണ് സുഹൃത്തേ .ഒടുവില്‍ ശാന്തമായ ഉറകവും.രാവ് തന്ന നിന്‍റെ ശാന്തതക്കുമേല്‍ എന്‍റെ വന്ദനം ഉറങ്ങികോളൂ സുഹൃത്തേ .നിനോടുള്ള എന്‍റെ നല്ല സ്നേഹത്തോടെ നിന്‍റെ തിരു നെറ്റിയില്‍ നല്ല ഒരുമ്മ രാവിന്‍റെ പാലമണമുള്ള ഒരു മുഴുത്ത ഉമ്മ........
ഈ രാവ് തീരും മുന്‍പേ